Breaking News

പടക്കശാല അനധികൃതം ; സ്ഫോടനത്തില്‍ നടുങ്ങി വരാപ്പുഴ,വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍

ഇവിടെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ലെന്നും വില്‍ക്കാനു ള്ള ലൈസന്‍സിന്റെ മറവില്‍ വ്യാപകമായി പടക്കങ്ങള്‍ സൂക്ഷിച്ചതായും ജില്ലാ ക ലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ന ടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

കൊച്ചി: വരാപ്പുഴയില്‍ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചയാ ളെ തിരിച്ചറിഞ്ഞു. ലൈസന്‍സി ജയിസന്റെ ബന്ധു ഡേവിസ് ആണ് മരിച്ചത്. പടക്ക കേന്ദ്രത്തിലെ സഹാ യി ആയിരുന്നു ജയിസന്‍ ജെന്‍സണ്‍,ഫെഡ്രീന, കെ.ജെ മത്തായി, എസ്തര്‍,എല്‍സ,ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാ പ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയു ണ്ടായി. സ്ഫോടനം ഉണ്ടായതിന്റെ രണ്ട് കി ലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.

അതേ സമയം ഇവിടെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ലെന്നും വില്‍ക്കാനുള്ള ലൈ സന്‍സിന്റെ മറവില്‍ വ്യാപകമായി പടക്കങ്ങള്‍ സൂക്ഷിച്ചതായും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയി ച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഫോടനമുണ്ടായ പടക്ക ശാലക്ക് ലൈസന്‍സില്ലെന്ന് ജില്ലാ കലക്ടര്‍ രേണുരാജ് പറഞ്ഞു. പടക്കം വില്‍ക്കുന്നതിന് ലൈസന്‍സ് ഉണ്ടെന്ന് ചില ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കലക്ടര്‍ നിഷേധിക്കുകയായിരുന്നു. പൂര്‍ണമായും അനധികൃതമായാണ് പടക്കം നിര്‍മ്മാണം നടത്തിയതെന്ന് കല ക്ടര്‍ പറഞ്ഞു. സംഭവത്തി ല്‍ തഹസില്‍ദാറോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനധികൃതമായാ ണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും അറിയി ച്ചു.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സമീ പത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചി ട്ടുണ്ട്. സമീപ പ്രദേശത്തെ ചില വീടുക ളും തകര്‍ന്നു. വരാപ്പുഴ ഭാഗത്തെ കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായത്. അപകടമുണ്ടായ സ്ഥ ലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയിരുന്നു. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.