Breaking News

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;രണ്ടുമന്ത്രിമാര്‍ രാജിവച്ചു,കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്ന് സൂചന

രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാര്‍ രാജിവ ച്ചു. മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജിച്ചത്. രാത്രിയോടെ കൂടു തല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.

ന്യൂഡല്‍ഹി: രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബി ല്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു.മന്ത്രിമാരായ റസി ല്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജി ച്ചത്. മന്ത്രിമാര്‍ക്ക് പുറമേ,പിസിസി ജനറല്‍ സെക്രട്ടറി യോഗീന്ദര്‍ ധിഗ്രയും രാജിവച്ചു. രാത്രി യോ ടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.

നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി അടിയന്തര മന്ത്രി സഭായോഗം വിളിച്ചിരിക്കുകയാണ്.പഞ്ചാബി ല്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അ തൃപ്തി അറിയിച്ചാണ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്‌ജോത് സിങ് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പു കള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചപ്പോള്‍ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതു ണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴ ത്തെ രാജിയിലേക്ക് നയിച്ചത്. സിദ്ദുവിന്റെ രാജിക്കത്ത് എഐസിസി ആസ്ഥാനത്ത് വലിയ അമ്പരപ്പിനിടയാക്കി. രാജിക്കത്ത് നല്‍കിയ ശേഷം നേ താക്ക ളുമായി ചര്‍ച്ചയ്ക്കും സിദ്ദു തയ്യാറായില്ല. നാളെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ എത്തുന്നുണ്ട്. സി ദ്ദു ആംആദ്മി പാര്‍ട്ടിലേക്ക് പോകു മോ എന്ന അഭ്യൂഹം ശക്തമാണ്.പ്രശ്‌നപരിഹാരത്തിന് ശ്രമി ക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി വ്യക്തമാക്കി.

പഞ്ചാബിലെ നേതൃമാറ്റത്തിനും മന്ത്രിസഭാ പുനഃസംഘടനയ്ക്കും പിന്നാലെയാണ് സിദ്ദുവിന്റെ രാജി. 72 ദിവസം മാത്രമാണ് പിസിസി പ്രസിഡന്റ് സ്ഥാനത്ത് സിദ്ദു തുടര്‍ന്നത്. മന്ത്രിസഭാ പുന:സംഘട നയ്ക്ക് ശേഷം അധികാരകേന്ദ്രം സിദ്ദു മാത്രമാകുന്നുവെന്ന അസംതൃപ്തി പഞ്ചാബ് പാര്‍ട്ടി നേതൃത്വ ത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിദ്ദുവിന്റെ രാജിയെന്നും വിലയിരുത്തലുണ്ട്.

ഫോട്ടോ : നവ്ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രാജിവച്ച മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവര്‍

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.