താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷമായി രുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
കൊച്ചി : താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപ ക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150-ാം ജന്മദി നാഘോഷമായിരുന്നു ചടങ്ങ്. എം പി വീ രേന്ദ്രകുമാറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. ആര്‍എസ്എസിന്റെ ഒരു കേന്ദ്രത്തിലേക്കും താന്‍ വോട്ട് ചോദിച്ച് പോയിട്ടില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
തനിക്കുള്ള വിമര്‍ശനം വി എസ് അച്യുതാനന്ദനും ബാധകമാണ്. പി പരമേശ്വരന്റെ പുസ്തകം ആദ്യം തി രുവനന്തപുരത്ത് പ്രകാശനം ചെയ്തത് വി എസ് അച്യുതാനന്ദനായിരുന്നു. ഈ പുസ്തകമാണ് തൃശൂരില്‍ താന്‍ പ്രകാശനം ചെയ്തത്. പി പരമേശ്വരനെ ആര്‍എസ്എസുകാരാനായി മാത്രമല്ല കേരളം കണ്ടത്. അ തുകൊണ്ടാണ് അദ്ദേ ഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചത്. എന്നാല്‍ ബിജെപി ക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് ഏറ്റവും പ്രചാരം നല്‍കിയത് സിപി എമ്മുകാരാണെന്നും സതീശന്‍ പരിഹസിച്ചു.
ആര്‍എസ്എസിനും സംഘ്പരിവാറിനും നേരെ ആക്രമിച്ചാല്‍ അത് ഹിന്ദുക്കള്‍ക്ക് എതിരായ ആക്രമ ണം ആകില്ല. ആര്‍എസ്എസും സംഘ്പരിവാറും തന്നെ വിരിട്ടാന്‍ വരേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നി ലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാ നിപ്പിക്കും.
സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാര്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞതാണെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. ഇതിലുണ്ടാകുന്ന ഏത് നിയമനടപടിയും നേരിടും. ബിജെപി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കു കയാണ്. ആര്‍എസ്എസും സിപി എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുന്നു. ആര്‍എസ്എ സിന്റെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ല. തന്നെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ആര്‍എസ്എ സും ബിജെപിയുമാണ്. തന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് ആര്‍എസ്എ സാണ്. ആര്‍എസ്എസുമായി ഏറ്റുമുട്ടിയുള്ളതാണ് തന്റെ കുടുംബ പാരമ്പര്യം.
ഒരു വര്‍ഗീയ വാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഞാന്‍ പറഞ്ഞതാണ്. താന്‍ അവരുടെ വോട്ട് വാങ്ങിയെന്ന് പറഞ്ഞാ ല്‍ പറവൂറുകാര്‍ ചിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.