Breaking News

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, യുവതിയെ പീഡിപ്പിച്ചത് 9 പേര്‍ ; അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍

സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന സംഘം കോട്ടയം സ്വദേ ശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്പതുപേരാണെന്ന് പൊലീസ് കണ്ടെ ത്തി. ഇവരില്‍ അഞ്ചുപേര്‍ ഭാര്യ യുമാ യാണ് എത്തിയത്. ഒറ്റക്ക് എത്തുന്നവര്‍ക്ക് 14 000 രൂപ വരെ നല്‍കിയിരുന്നെന്നും പൊലീസ്

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന സംഘം കോട്ടയം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്പതുപേരാണെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ അഞ്ചുപേര്‍ ഭാര്യ യുമായാണ് എത്തിയത്. ഒറ്റക്ക് എത്തുന്നവര്‍ക്ക് 14000 രൂപ വരെ നല്‍കിയിരുന്നെന്നും പൊലീസ് പറ ഞ്ഞു.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവള ങ്ങളെന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണ ത്തിന് മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചെന്ന് കാണിച്ച് ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കി പരാതിയിലാണ് പ ങ്കാളികളെ പങ്കുവെക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചവ രാണ്. 27കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് ഭര്‍ത്താവിനെതിരെ കറുകച്ചാല്‍ പൊ ലീസില്‍ പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവാവ് അവിടെ നിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്.നാട്ടിലെത്തിയ ശേ ഷം കൂട്ടായ്മയില്‍ സജീവമാകുകയും ഭാര്യയെയും പങ്കാളിയാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യു വതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയും ചെയ്തു. പലവട്ടം ഒഴിഞ്ഞുമാറി യ യുവതിയെ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ച് മറ്റുള്ളവര്‍ക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പുറത്തറി ഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി.

കഴുത്തില്‍ കുരുക്കിട്ടു നില്‍ക്കുന്ന ചിത്രം അയച്ചായിരുന്നു ഭീഷണി. യുവാവിന്റെ കങ്ങഴയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നു കള്‍ അടക്കം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പൊലീസ് സൂ ചിപ്പിച്ചു.

25 ഓളം പേര്‍ പൊലീസ് നിരീക്ഷണത്തില്‍

സംഘത്തില്‍ എല്ലാ ജില്ലയില്‍ നിന്നുള്ളവരുമെണ്ടെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബു ക്ക്, മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഡോക്ടര്‍ മാര്‍, അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഘത്തിലുണ്ട്. നിലവില്‍ 25 ഓളം പേര്‍ കറുകച്ചാല്‍ പൊലീ സിന്റെ നിരീക്ഷണത്തിലാണ്. കുടുംബങ്ങളെ ബാധിക്കുന്നതിനാ ല്‍ പ്രതികളുടെ കൂടുതല്‍ വി വരങ്ങള്‍ പുറത്ത് വിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുത ല്‍ പരാതികള്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ എന്നും പൊലീസ് പറ ഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.