Home

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, ഒത്തു ചേരുന്നത് വീടുകളില്‍ ; സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആയിരത്തിലധികം അംഗങ്ങള്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം അറസ്റ്റിലായതോടെ സാമൂഹിക മാധ്യമം കേന്ദ്രീകരിച്ച് നട ത്തുന്ന ഇടപാടുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിലധികം അംഗങ്ങളാണു സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലുള്ളത്

കോട്ടയം : പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം അറസ്റ്റിലായതോടെ സാമൂഹിക മാധ്യമം കേന്ദ്രീക രിച്ച് നടത്തുന്ന ഇടപാടുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിലധികം അംഗങ്ങ ളാണു സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലുള്ളത്.

വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളില്‍ വ്യാ ജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങള്‍ ഉണ്ട്.ആദ്യം വീഡിയോ ചാറ്റുകള്‍ വഴി കാണുന്നു.  പിന്നീ ട് നേരില്‍ കാണുന്നു. ഇത് പരസ്പരം പങ്കാളികളെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. വീടുകളിലാണ് ഇവര്‍ ഒത്തുകൂടാറുള്ളത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ആയിരിക്കാം ഇതെ നനാണ് പൊലീസിന്റെ നിലപാട്.

പണം വാങ്ങിയാണ് പങ്കാളികളെ കൈമാറുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹ ത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. സമൂഹിക മാധ്യമ ഗ്രൂ പ്പുകളില്‍ അംഗങ്ങളായവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്നു ഡി വൈഎസ്പി എസ് ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാലില്‍ നിന്നാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പൊ ലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ നടത്തിയ അ ന്വേഷണത്തിലാണ് സംഘം വലയിലായത്. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാ ണ് യുവതി സമൂഹിക മാധ്യമ ഗ്രൂപ്പില്‍ എത്തപ്പെട്ടത്. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് ഭര്‍ ത്താവിനെ തിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പണത്തിനായും മറ്റു പുരുഷന്മാ രുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഭര്‍ത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരു ന്നതെന്നു പൊലീസ് പറയുന്നു.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ബലാത്സം ഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലാ യവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാ ണ് പൊലീസിന്റെ തീരുമാനം.

സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ഒരാള്‍ കൂടി പിടിയില്‍. എറണാകുളം സ്വദേ ശിയാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ സൗദിയിലേക്ക് കന്നാതായാണ് വിവരം. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശിനിയു ടെ പരാതിയില്‍ ഇതുവരെ ആറു പേര്‍ അറസ്റ്റിലായി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.