സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം നല്‍കി വര്‍ഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വന്‍വ്യവസായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവസായ വാണിജ്യ കരട് നയത്തിന് രൂപമായി
തിരുവനന്തപുരം : സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം നല്‍കി വര്‍ഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വന്‍ വ്യവ സായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവ സായ വാണിജ്യ കരട് നയത്തിന് രൂപമായി. നയത്തിന്റെ കരട് മന്ത്രി പി രാജീവ് പുറത്തിറക്കി. അപ്രന്റീ സുകള്‍ക്ക് ആറു മാസം വേതനത്തിന്റെ 50 ശതമാനം (പരമാവധി 5000 രൂപ) സര്‍ക്കാര്‍ നല്‍കും. സംസ്ഥാ നത്ത് ഏറെ സാധ്യതയുള്ള സംരംഭങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനമടക്കം നല്‍കുമെന്നും നയത്തി ല്‍ പറയുന്നു. വ്യവസായരംഗത്തെ സംഘടനകളുമായി ചര്‍ച്ച ചെയ്തും പൊതുജനാഭിപ്രായം സ്വരൂപിച്ചും ജനുവരിയില്‍ പുതിയ നയം പുറത്തി റക്കും. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
ഉല്‍പ്പന്നങ്ങള്‍ കേരള ബ്രാന്‍ഡില്‍ വിപണനം നടത്താന്‍ സൗകര്യമൊരുക്കും. എംഎസ്എംഇ ഇതര സം രംഭങ്ങള്‍ക്ക് സ്ഥിര മൂലധനത്തിന്റെ 10 ശതമാനംവരെ (പരമാവധി 10 കോടി) നിക്ഷേപ സബ്സിഡി നല്‍ കും. എംഎസ്എംഇകള്‍ക്ക് അഞ്ചു വര്‍ഷം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കും. സര്‍ക്കാര്‍ വ്യവസായ പാര്‍ക്കു കളിലും അംഗീകരിച്ച സ്വ കാര്യ വ്യവസായ പാര്‍ക്കുകളിലും നിര്‍മാണ വ്യവസായ സ്ഥാപനങ്ങള്‍ക്കായി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചാര്‍ജ് പൂര്‍ണ മായും ഒഴിവാക്കും. സ്ത്രീകളും എസ്സി-എസ്ടി സംരംഭകരും നിര്‍മാണ വ്യവസായ സ്ഥാപനങ്ങള്‍ക്കുവേണ്ടി സംസ്ഥാനത്ത് എവിടെ ഭൂമി വാങ്ങിയാലോ പാട്ടത്തിനെടുത്താലോ സമാന നടപടിയുണ്ടാകും.
പുതുതലമുറ സംരംഭങ്ങള്‍ക്ക് ആവശ്യമായ നൂതന അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സംരംഭ ങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമാ ക്കും. പരമ്പരാഗത വ്യവസായങ്ങള്‍ നൂത ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കും, വിദേശ വിപണി കണ്ടെത്താന്‍ സഹായിക്കും. അതിവേഗ വളര്‍ച്ചയുള്ള ‘സണ്‍റൈസ്’ സംരംഭങ്ങളെ കൂടുതല്‍ ആകര്‍ഷിക്കും. നിര്‍മിത ബുദ്ധി അടി സ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, ഇലക്ട്രോണിക്സ് ഡിസൈനിങ്ങും നിര്‍മാണവും, വൈദ്യുതി വാഹനങ്ങ ളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മാണം, ഹൈടെക് കൃഷി, ലോജിസ്റ്റിക്, മെഡിക്കല്‍ ഉപ കരണങ്ങള്‍, നാനോ ടെക്നോളി, ഗ്രാഫീന്‍, റോബോട്ടി ക്‌സ്, മറൈന്‍ ക്ലസ്റ്റര്‍ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് കരട് വ്യവസായ നയം ഊന്നല്‍ നല്‍കുന്നത്. 2018ലാണ് മുമ്പ് വ്യവസായ നയം പുറ ത്തിറക്കിയത്.
പുതിയ കാലം, പുതിയ വ്യവസായം
പുതിയ കാലത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാനുതകുന്ന നിര്‍ദേശങ്ങളാണ് വ്യവസായ മന്ത്രി പി രാ ജീവ് പുറത്തിറക്കിയ കരട് വ്യവസായ വാണിജ്യ നയത്തിലുള്ളത്. സംസ്ഥാനത്ത് വര്‍ഷം 1,09,000 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ നല്ലപങ്കും പുറത്ത് ഉല്‍പ്പാദി പ്പിക്കുന്നതാണ്. ഇതില്‍ ഏതൊക്കെ സംസ്ഥാനത്ത് ഉല്‍പ്പാദിക്കാനാകുമെന്നാണ് പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരായ എപിഎം മുഹമ്മദ് ഹനീഷ്,സുമന്‍ ബില്ല, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി എന്നിവരും പങ്കെടുത്തു.
മറ്റ് പ്രധാന നിര്‍ദേശങ്ങള്‍
എംഎസ്എംഇകള്‍ക്ക് ധനസമാഹരണത്തിന് ഓഹരി വിപണിയിലെ നടപടിക്രമങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 50 ശതമാനം (പരമാവധി ഒരു കോടി) തിരികെ നല്‍കും. സര്‍ക്കാര്‍ ധനസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്ന ‘സണ്‍റൈസ്’ സംരംഭങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് പലിശയില്‍ രണ്ടു ശതമാനം സര്‍ക്കാര്‍ സബ്സിഡി.
ഭൂമിവില ഒഴികെ 100 കോടിയിലധികം മുതല്‍മുടക്കുള്ള നിര്‍മാണ വ്യവസായങ്ങള്‍ക്കും ലോജിസ്റ്റിക് പാര്‍ക്കുകള്‍ക്കും ഭൂമി തരംമാറ്റം ആവശ്യമെങ്കില്‍ ഫീസില്‍ 50 ശതമാനം ഇളവ്.
എംഎസ്എംഇകള്‍ക്ക് വിദേശരാജ്യങ്ങളിലെ വ്യവസായ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാനാവശ്യമായ തുക (പരമാവധി അഞ്ചു ലക്ഷം) തിരികെ നല്‍കും
പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ് മാര്‍ക്ക്, ജിഐ രജിസ്ട്രേഷന്‍ എന്നിവയ്ക്ക് ചെലവാകുന്ന തുകയുടെ 50 ശത മാനം (പരമാവധി 30 ലക്ഷം) തിരികെ നല്‍കും.
മലിനീകരണ നിയന്ത്രണ സംവിധാനം, ജലസംരക്ഷണം- പുനരുപയോഗം, എനര്‍ജി ഓഡിറ്റ്, ജല ഓഡിറ്റ് എന്നിവയ്ക്ക് ചെലവാകുന്ന തുകയുടെ 25 ശതമാനം (പരമാവധി 25 ലക്ഷം) തിരികെ നല്‍കും.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവ, ഡാറ്റ മൈനിങ് ആന്‍ഡ് അനാലിസിസ് സംരംഭങ്ങ ള്‍ക്ക് ചെലവാകുന്ന തുകയുടെ 25 ശതമാനം (പരമാവധി 25 ലക്ഷം) തിരികെ നല്‍കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.