World

നോർക്ക ഹെൽപ്പ്ഡെസ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിപ്പിച്ചു

ദമ്മാം: കൊറോണ രോഗബാധയെത്തുടർന്നു ദുരിതത്തിലായ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി, കഴിഞ്ഞ അഞ്ചു മാസമായി പ്രവർത്തിച്ചു വരുന്ന നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിച്ചു.

സൂമിൽ ഓൺലൈനായി നടന്ന സമാപനസമ്മേളനം നോർക്ക റൂട്ട്സ് റസിഡന്റ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ ഉത്‌ഘാടനം ചെയ്തു. ലോകത്തെ മറ്റേതു രാജ്യത്തും നടന്ന നോർക്ക ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനങ്ങളെക്കാൾ മികച്ച രീതിയിൽ ഒത്തൊരുമയോടെ പ്രവർത്തങ്ങൾ കാഴ്ച വച്ച സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ് ഡെസ്ക്കിനെ അദ്ദേഹം അഭിനന്ദിച്ചു.

ലോകകേരളസഭാഗം പവനൻ മൂലക്കീൽ അധ്യക്ഷനായ സമ്മേളനത്തിൽ നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ ആൽബിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

കിഴക്കൻ പ്രവിശ്യയിലെ എല്ലാ പ്രവാസിസംഘടനകളും, സാമൂഹ്യപ്രവർത്തകരും ഭാഗമായ നോർക്കഹെൽപ്പ് ഡെസ്ക്ക്, വളരെ മാതൃകാപരമായാണ് കഴിഞ്ഞ അഞ്ചുമാസവും പ്രവർത്തനങ്ങൾ നടത്തിയത്. കോവിഡ് കാരണം ജോലിയും വരുമാനവും ഇല്ലാത്ത പ്രവാസികൾക്കായി ദമ്മാം, കോബാർ, അബ്കേക്ക്, ജുബൈൽ. അൽഹസ്സ എന്നീ പ്രദേശങ്ങളിലായി, ആകെ 40 ടണ്ണിലധികം ഭക്ഷണസാധന കിറ്റുകളാണ് ഹെൽപ്പ്ഡെസ്ക്ക് വിതരണം ചെയ്തത്. കൊറോണ ബാധിച്ചു കൊറന്റൈനിൽ കഴിഞ്ഞ പ്രവാസികൾക്കായി മൂവായിരത്തിലധികം പാചകം ചെയ്ത ഭക്ഷണപ്പൊതികളും ഹെൽപ്പ്ഡെസ്ക്ക് വഴി വിതരണം ചെയ്തു. നാലായിരത്തിഅഞ്ഞൂറോളം പ്രവാസികൾക്ക് ഇത്തരത്തിലുള്ള സേവനം പ്രയോജനപ്പെടുകയുണ്ടായി.

വന്ദേഭാരത് മിഷൻ വിമാനസർവ്വീസുകളുടെ അപര്യാപ്തതയും, ചാർട്ടേർഡ് വിമാനങ്ങൾ ചുമത്തിയ അമിത ടിക്കറ്റ് നിരക്കും പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിന് തടസ്സമായപ്പോൾ, നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് തന്നെ നേരിട്ട് വളരെ കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനസർവീസ് ഏർപ്പെടുത്തി. ഇതുവരെ ഏഴു വിമാനങ്ങളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് ചാർട്ടർ ചെയ്തു സർവ്വീസ് നടത്തിയത്. വളരെ പ്രൊഫെഷണൽ ആയ രീതിയിൽ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, സൗദി അറേബ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാന ടിക്കറ്റ് നിരക്കിൽ നടത്തിയ സർവ്വീസുകൾ പാവപ്പെട്ട പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറി.

നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ മെഡിക്കൽ വിഭാഗം, രോഗികളായ ഇരുനൂറ്റിഅമ്പതോളം പേർക്ക് മരുന്നുകൾ എത്തിയ്ക്കുകയും, നാനൂറ്റി അൻപതോളംപേർക്ക് വിദഗ്ദഡോക്റ്റർമാരുടെ ഓൺലൈൻ സേവനം എത്തിച്ചു കൊടുക്കുകയും ചെയ്തു. വിദഗ്ദപരിശീലനം നേടിയ പന്ത്രണ്ടു കൗൺസിലർമാർ അടങ്ങിയ നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കൗൺസലിംഗ് ടീം, കോവിഡ്ബാധിതരായ ഇരുനൂറ്റിപതിനഞ്ചു പേർക്ക് കൗൺസലിങ് നൽകുകയുണ്ടായി.

പ്രവാസികൾ നേരിട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രി, സൗദി ഇന്ത്യൻ എംബസ്സി, ഇന്ത്യൻ വിദേശകാര്യവകുപ്പ്, വ്യോമയാനവകുപ്പ്, കേരളമുഖ്യമന്ത്രി, എയർ ഇന്ത്യ ഡയറക്ടർ എന്നിവർക്ക് അടക്കം പതിനാലോളം നിവേദനങ്ങൾ നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, പ്രവാസികൾക്കിടയിൽ കോവിഡിനെപ്പറ്റിയുള്ള ബോധവൽക്കരണത്തിനും, നിയമസഹായത്തിനും, തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളിലും ഒക്കെ വ്യാപകമായ ഇടപെടൽ നടത്താൻ നോർക്ക ഹെൽപ്പ് ഡെസ്ക്കിനു കഴിഞ്ഞിട്ടുണ്ട്.

പ്രവാസി ക്ഷേമനിധിബോർഡ് ഡയറക്റ്റർ ജോർജ്ജ് വർഗ്ഗീസ്, നോർക്ക ഹെൽപ്പ് ഡെസ്ക്ക് കോർ കമ്മിറ്റി മെമ്പർമാരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, ഹെൽപ്പ്ഡെസ്‌ക്ക് അൽഹസ്സ ചെയർമാൻ നാസർ മദനി, ലോകകേരളസഭഅംഗം നാസ് വക്കം എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. ലോകകേരളസഭാഗം എം.എ.വാഹിദ് കാര്യറ സ്വാഗതവും, നോർക്കഹെൽപ്പ്‌ഡെസ്‌ക്ക് ജുബൈൽ കൺവീനർ ജയൻ തച്ചൻപ്പാറ നന്ദിയും പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.