Home

നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ രണ്ടാംഘട്ടത്തിന് സമാപനം ; 171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍

171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാ ര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്ര സിദ്ധീകരിക്കും

കൊച്ചി : മൂന്നുദിവസങ്ങളിലായി കൊച്ചിയില്‍ സംഘടിപ്പിച്ച നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ രണ്ടാംഘ ട്ടത്തിന് സമാപനം.യു.കെ.ആരോഗ്യ മേഖലയിലെ നാഷണല്‍ ഹെ ല്‍ത്ത് സര്‍വീസിന് കീഴിലുളള വിവി ധ സ്ഥാപനങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്‌മെന്റ്.നഴ്‌സുമാര്‍, സൈക്രാട്രി, അനസ്‌തെറ്റിക്സ്റ്റ്, ജനറല്‍ മെഡി സിന്‍ സ്‌പെഷ്യാലിറ്റി കളിലേയ്ക്കുളള ഡോക്ടര്‍മാര്‍ തസ്തികകളിലേയ്ക്കായിരുന്നു ഒഴിവുകള്‍.

അപേക്ഷ നല്‍കിയവരില്‍ നിന്നും യോഗ്യതയും പരിചയവും പരിശോധിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവ രെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്.മെയ് 5,6 ദിവസങ്ങളില്‍ സ്‌പോട്ട് രജിസ്‌ടേഷനും അവസരമു ണ്ടായിരുന്നു. ഇവരില്‍ നിന്നുള്ള 171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാ ലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്രസി ദ്ധീകരിക്കും.

യു.കെയില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്മെന്റ് ഫെയറിനാണ് ഇ ത്തവണയും കൊച്ചി സാക്ഷിയായത്. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ ഒ, കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം.ടി.കെ തുടങ്ങിയ വര്‍ ഫെയറിന് നേതൃത്വം നല്‍കി.

യു.കെയിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വര്‍ക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാര്‍ത്ത്,നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്,ഹമ്പര്‍ ആ ന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ ഐ. സി.ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.നിഗേല്‍ വെല്‍സ്, വെല്‍ഷ് ഗവണ്‍മെന്റില്‍ വര്‍ക്ക് ഫോഴ്‌സ് സ്ട്രാറ്റജി മേധാവി ഇയാന്‍ ഓവന്‍ എന്നിവരയിരുന്നു യു.കെ സംഘത്തിന് നേതൃത്വം നല്‍കിയത്.

30 പേരടങ്ങിയ സംഘമാണ് അഭിമുഖങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയത്.യു.കെ യില്‍ എന്‍. എച്ച്. എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക് ഷയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പും യു.കെ യിലെ മാനസിക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയാ യ നാവിഗോയും വെയില്‍സ് സ ര്‍ക്കാരിന്റെ പ്രതിനിധികളും ബ്രിട്ടനില്‍ നിന്നുളള തൊഴില്‍ ദാതാക്കളു ടെ പ്രതിനിധികള്‍, ഇന്റര്‍വ്യൂ പാനലിസ്റ്റുകള്‍, യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകര്‍ എന്നിവരും ഫെ
യറില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.