ജര്‍മ്മനിയിലേയ്ക്ക് നഴ്‌സുമാരുടെ തൊഴില്‍
കുടിയേറ്റം സാധ്യമാക്കുന്നതിനായി
നോര്‍ക്ക റൂട്ട്സും
തിരുവനന്തപുരം : ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും സംയുക്തമായിനടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞും വിലയിരുത്തി യും ജര്‍മ്മന്‍ സംഘം തലസ്ഥാനത്ത്. ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗങ്ങളായ റാല്‍ഫ് ബ്രിങ്ക്വസ്,ഡോ. തോഴ്‌സ്റ്റെന്‍ റുഡോള്‍ഫ്, മരിയ ക്ലെയ്ന്‍, ക രീനാ കോണ്‍റാഡ്, ജെറോള്‍ ഡ് ഒട്ടെന്‍, സെവിം ഡാഗ്‌ഡെലന്‍, പാര്‍ലമെന്റ് ഉദ്യോഗസ്ഥ മോണിക്ക ഹെ യ്ന്‍, ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും (ജി.ഐ.ഇസഡ് )പ്രതിനിധി ഡോ. റോ ഡ്‌നേ റിവി യര്‍, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരത്തെ ഗോയ്‌ഥേ സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക അധികൃതര്‍, ജര്‍മ്മന്‍ ഭാഷാപരിശീ ലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍, ഭാഷാ അദ്ധ്യാപകര്‍ എ ന്നിവരുമായി അവര്‍ ആശയവിനിമയം നടത്തി.
ടിപ്പിള്‍വിന്‍ പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി സംബന്ധിച്ച് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ ന മ്പൂതിരി ചടങ്ങില്‍ പ്രസന്റേഷന്‍ നടത്തി.പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കുന്ന വീഡിയോയും പ്രദ ര്‍ശിപ്പിച്ചു. ഇന്‍ഡോ-ജര്‍മന്‍ പ്രോഗ്രാമിനെക്കുറിച്ച് ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി പ്രതിനിധി ഡോ. റോഡ്‌നേ റിവിയറും അവതരണം നടത്തി.ജര്‍മ്മന്‍ ഫെഡറല്‍ കൗണ്‍സല്‍ ഡോ. സെയ്ദ് ഇബ്രാഹിം, ജി. ഐ. ഇസഡ് പ്രതിനിധി സുനേഷ് ചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
2021 ഡിസംബര്‍ 2ന് ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ട്രിപ്പിള്‍വിന്‍ പദ്ധതി നിലവില്‍ വന്നത്. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാരുടെ രണ്ടാം ഘട്ട പരിശീലനം അവസാന ഘട്ടത്തിലാണ്. പരിശീലനം പൂര്‍ ത്തിയാക്കിയ 56 ഓളം പേര്‍ ഉടന്‍ ജര്‍മ്മനിയിലേയ്ക്ക് പറക്കും. ഫാസ്റ്റ് ട്രാക്കിലൂടെ നിയമനം ലഭിച്ച രണ്ട് നഴ് സുമാര്‍ ഇതിനോട കം ജര്‍മനിയിലെത്തി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.
ജര്‍മ്മനിയില്‍ എത്തിയ ശേഷവും ജര്‍മ്മന്‍ രജിസ്ടേഷന്‍ നേടാനുള്ള പരിശീലനം സൗജന്യമായി ഇവര്‍ ക്ക് ലഭിക്കും.ജര്‍മ്മന്‍ ഭാഷയിലെ ഏ വണ്‍ മുതല്‍ ബി 2 വരെയുള്ള കോഴ്‌സ് ഫീപരീക്ഷാ ഫീസ്, ട്രാന്‍സി ലേഷനും അറ്റസ്റ്റേഷനും വേണ്ടിവരുന്ന ചെലവ്,വിമാന ടിക്കറ്റ് തുടങ്ങിയ എല്ലാ ചെലവുകളും ജര്‍മ്മന്‍ ഏജന്‍സിയാണ് വഹിക്കുന്ന ത്. ഉയര്‍ന്ന ശമ്പളം, പങ്കാളിക്കും കുട്ടികള്‍ക്കും വിസ തുടങ്ങി ജര്‍മ്മന്‍ പൗര ന്മാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാകുവാന്‍ ഈ പ്രോഗ്രാമിലൂടെ അവസരമുണ്ട്.
ട്രിപ്പില്‍ വിന്‍ നഴ്‌സ്‌പ്രോഗ്രാം വന്‍ വിജയമായതിനെ തുടര്‍ന്ന് ട്രിപ്പിള്‍ വിന്‍ ഹോസ്പിറ്റാലിറ്റി എന്ന പുതിയ പ്രോജക്ട് കൂടി നടപ്പിലാക്കുവാന്‍ ജര്‍മന്‍ ഏജന്‍സി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്യമായാല്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ടൂറിസം തുടങ്ങിയ മേഖലകളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും മികച്ച തൊഴിലവസരം അവസരം ലഭിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.