Kerala

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് ഉദ്ഘാടനം 14ന് ; മുഖ്യമന്ത്രി നിര്‍വഹിക്കും

 വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴി ല്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന തര ത്തില്‍ മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വി ഭാവനം ചെയ്തിരിക്കുന്നത്

തിരുവനന്തപുരം : വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വി ദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തു ന്നതിന് സഹായിക്കുന്ന നോര്‍ക്ക റൂ ട്ട്‌സിന്റെ പുതിയ സംരംഭമാണ് നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് (എന്‍.ഐ.എഫ്.എല്‍). ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ഉദ്ഘാടനം മാര്‍ച്ച് 14ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേ ട്ടുക്കട ജംഗ്ഷനില്‍ എച്ച്.ആര്‍ ബില്‍ഡിങ്ങിലെ രണ്ടാം നിലയിലാണ് എന്‍.ഐ.എഫ്.എല്‍ പ്രവര്‍ത്ത നം തുടങ്ങുന്നത്. വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴി ല്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തില്‍ മൈഗ്രേഷന്‍ ഫെസിലിറ്റേ ഷന്‍ സെന്റര്‍ എന്ന നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരു വനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ നഗരങ്ങളിലും സമീപ ഭാവിയില്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

ഇംഗീഷ് ഭാഷയില്‍ ഒ ഇ റ്റി (O.E.T-Occupational English Test), ഐ ഇ എല്‍ ടി എസ് (I.E.L.T.S-International English Language Testing System) , ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Fram ework of Refere nce for Languages) എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ പഠിപ്പി ക്കുക. സൈക്കാട്രിസ്‌റ്, ഫിസിയോതെറാപിസ്റ്റ്, മെന്റല്‍ ഹെ ല്‍ത്ത് നഴ്‌സസ് , ജനറല്‍ നഴ്‌സസ്, ഫാര്‍മ സിസ്റ്റ്, ഡൈറ്റിഷ്യന്‍, സ്പീച് തെറാപ്പിസ്റ്റ് തുടങ്ങി പത്തോളം ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഈ അവ സരം പ്രയോജന പ്പെടുത്താവുന്നതാണ്. ബി പി ല്‍ വിഭാഗത്തിനും എസ് സി ,എസ് ടി വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റ് എപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം മാത്രം ഫീസ് അടച്ചാല്‍ മതിയാകും.

യോഗ്യരായ അധ്യാപകര്‍, ആരോഗ്യകരമായ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേ ജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ച ക്ലാസ് മുറി കള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്ര ത്യേകതയാണ്. പുതുതായി സജ്ജീകരിച്ചിരിക്കുന്ന വിദേശ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന വിദേശത്തു തൊ  ഴില്‍ ലഭ്യമാവുന്നതിനു ആവശ്യമായ കഴിവുകള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള മികച്ച അവസരമാണിത്. വിജയ കരമായി കോഴ്‌സ് പൂര്‍ത്ഥിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന വിദേശത്ത് തൊ ഴില്‍ നേടാന്‍ അവസരവുമുണ്ട്.

വിശദവിവരങ്ങള്‍ക്ക് www.nifl.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ 1800 425 3939 (ഇന്ത്യയില്‍നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാ വുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.