തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധ തികള്‍ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോര്‍ക്കയുടെ പുനരധിവാസ പദ്ധതി കള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയ ര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍
ഇടുക്കി: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധതികള്‍ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോര്‍ക്കയുടെ പുനരധിവാ സ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാ തൃകയാണെന്നും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി ചെറുതോണിയില്‍ സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേള ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
നോര്‍ക്കയുടെ സംരംഭകത്വ പദ്ധതികള്‍ കേരളത്തിലെ പ്രവാസികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തു ന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാ പനങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പ്രവാസി ലോണ്‍ മേള കൊണ്ട് ഉദ്ദേശിക്കുന്ന ത്.സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി കളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങള്‍ ആരംഭിച്ചതായും സംരംഭത്തി ന്റെ പ്രധാന്യവും സംരംഭകരുടെ പ്രായോഗികാനുഭവങ്ങളും പ്രചരിപ്പിക്കുന്നതിനായി സംരംഭകത്വ സന്ദേശയാത്ര നടത്തു മെന്നും പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
ചടങ്ങില്‍ കേരളാ ബാങ്ക് ഡയറക്ടര്‍ കെ.വി. ശശി അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതികളെ സംബന്ധിച്ച് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു. നോര്‍ക്ക എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്,കെ.ആര്‍, കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ പ്രിന്‍സ് ജോര്‍ജ് ,ഡെ പ്യൂട്ടി ജനറല്‍ മാനേജര്‍ കെ. എസ് സജിത്ത്, സീനിയര്‍ മാനേജര്‍ വിജയന്‍ പി.എസ് എന്നിവര്‍ സംസാ രിച്ചു.
ആദ്യമായാണ് കേരള ബാങ്കുമായി ചേര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രവാസികള്‍ക്കായി നോര്‍ക്ക ലോണ്‍ മേള സംഘടിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ മുപ്പതാമത് ലോണ്‍മേളയാണ് ചെറുതോണിയില്‍ നടന്നത്.
ചെറുതോണി കേരളാ ബാങ്ക് ക്രെഡിറ്റ് പ്രോസ്സസിങ് സെന്ററില്‍ നടന്ന മേളയില്‍ 236 പേര്‍ പങ്കെടുത്തു. ഇതില്‍ 196 പേര്‍ക്ക് വായ്പക്കായുള്ള പ്രധമികാനുമതി ലഭിച്ചു.180 പേര്‍ക്ക് കേരള ബാങ്ക് വഴിയും 16 പേര്‍ക്ക് മറ്റ് ധനകാര്യങ്ങള്‍ വഴിയും വായ്പ ലഭ്യമാകും.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ടസ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റീട്ടേന്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി പ്രകാരമാണ് ലോണ്‍ മേള നടത്തിയത്. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയു ളള വായ്പകളാണ് എന്‍. ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചട വിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശത മാനം പലിശ സ ബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.