നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ 40 നിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് കമ്പ നിയായ നോയിഡ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 12 ദിവസത്തിനുള്ളില്‍ പൊളിച്ച് നീക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി : നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ 40 നിലയുള്ള രണ്ട് ഫ്‌ളാറ്റു കള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നോയിഡ സൂപ്പര്‍ ടെക് എമറാള്‍ഡ് കോര്‍ട്ടിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 12 ദിവസത്തിനുള്ളില്‍ പൊളിച്ച് നീക്കാനാണ് കോടതി നോയിഡ സിഇഒയോട് നിര്‍ദേശിച്ചിരിക്കുന്നത്. കെട്ടിടം തകര്‍ക്കുന്നതിന്റെ ഭാഗമായി 72 മണി ക്കൂറിനകം ബന്ധപ്പെട്ടവര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഫെബ്രുവരി 28നകം എമറാള്‍ഡ് കോര്‍ട്ട് പ്രോജക്റ്റില്‍ ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്ത എല്ലാ വീട്ടുകാര്‍ക്കും പ ലിശ സഹിതം പണം തിരികെ നല്‍കാനും കോടതി സൂപ്പര്‍ടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയ ലക്ഷ്യ ഹര്‍ജികളുമായി വീട്ടുകാര്‍ കോടതിയില്‍ വരാനുള്ള സാഹചര്യം വരുത്തരുതെന്നും ജസ്റ്റിസുമാരാ യ ഡി വൈ ചന്ദ്രചൂഡ്, ബേല ത്രിവേദി എന്നിവരുടെ ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് സൂപ്പര്‍ടെക് മുന്നോട്ട് വെച്ച ഉപാധികള്‍ കോടതി ത ള്ളി. പകരം അമികസ് ക്യൂരിയുടെ നിര്‍ദേശം അനുസരിച്ച് വാങ്ങിയ തുക തിരകെ നല്‍കാന്‍ കോടതി ഉത്തരവിടുക യായിരുന്നു. ജനുവരി 17ന് നോയിഡ അതോറിറ്റി തയ്യാറാക്കിയ പൊളി ക്കല്‍ ഏജന്‍സിക്കുള്ള നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പൊളിക്കല്‍ ഏജന്‍ സിയായ എഡിഫിസുമായി ഒരാഴ്ചയ്ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍ടെക്കിനോട് കോടതി ആവ ശ്യപ്പെടുകയും ചെയ്തു.
നിയമവിരുദ്ധമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റിലാണ് ഫ്ളാറ്റ് പൊളി ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. വീട് വാങ്ങിയവരുടെ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.