ദുബായ് -ഗർഭിണിയായ സ്ത്രീകൾക്ക് നാട്ടിലെത്താൻ സുപ്രീം കോടതിയിൽ കേസു നൽകി ശ്രദ്ധയാകർഷിച്ച ആതിരയുടെ ഭർത്താവ് നിതിന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം. ഭാര്യക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം കിട്ടേണ്ടതിനെക്കുറിച്ച് മാത്രമല്ല . ഭാര്യ ആതിരയെ പോലുള്ള ഗർഭിണികൾക്ക് കിട്ടേണ്ട പരിചരണത്തെക്കുറിച്ചും, അതിനായി നാട്ടിലെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സാമൂഹ്യബോധമുള്ള ആ നല്ല വ്യക്തി ആയിരുന്നു എന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഓർത്തെടുക്കുന്നു.
ഒരു സ്വകാര്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന നിതിൻ (29 വയസ്സ് ) തിങ്കളാഴ്ച വെളുപ്പിനാണ് ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നു മരിച്ചത്. വന്ദേഭാരത് മിഷനിൽ ഇക്കഴിഞ്ഞ മെയ് 7 നു ഭാര്യയെ കോഴിക്കോടേയ്ക്കു അയച്ചിരുന്നു. നിരവധി സാമൂഹ്യ സംഘടനകളിൽ അംഗമായിരുന്ന നിതിൻ ദുബായ് ഇൻകാസിന്റെ പ്രവർത്തകനും ആയിരുന്നു. സ്വപ്ങ്ങൾ എല്ലാം മലരാരണ്യത്തിൽ വിട്ടു ആതിരയുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാതെ, അച്ഛനാവാൻ കൊതിച്ചിരുന്ന നിതിൻ യാത്രയായിരിക്കുന്നു. പ്രണാമം
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…