ന്യുഡല്‍ഹി : താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയിലല്ലാതെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി.പതിനൊന്ന് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനി മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അമ്പത് വര്‍ഷത്തിലേറെയായി പുതുപ്പള്ളിയില്‍ ആണ് ജനവിധി തേടിയത്. മറ്റ് മണ്ഡലത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. വമ്പന്‍മാരും കൊമ്പന്‍മാരും മത്സരത്തിന് ഉണ്ടാകുമെന്ന് പറയുന്നത് മാധ്യ മങ്ങളാണ്. ഇത് വരെ ഒരേ ഒരു മണ്ഡലത്തിലേ മത്സരിച്ചിട്ടുള്ളു. അതിനിയും അങ്ങനെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേമം ഏറ്റെടുക്കരുതെന്ന സമ്മര്‍ദ്ദം എ ഗ്രൂപ്പ് ശക്തമാക്കിയ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയത്.നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായി വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്തനും സ്വീകാര്യനായ വ്യക്തി പുതുപ്പള്ളിയില്‍ മത്സരത്തിന് ഉണ്ടാകുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പ്രതികരണം. കേരളത്തിലെ ഗുജറാത്താണ് നേമം എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അവിടെ ജയിക്കാനുള്ള തന്ത്രങ്ങളും തീരുമാനങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേമത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ ഇനിയാരെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും മത്സര സന്ന ദ്ധതയില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതയുണ്ട്. കെ മുരളീധരന്റെ പേര് സജീവമായ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എംപിമാര്‍ മത്സരരംഗത്ത് വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം ഹൈക്കമാന്റിന്റെ തീരുമാനം നിര്‍ണായകമാകും. വൈകീട്ട് ആറിന് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പ് സമിതിയോഗം ചേരും. നേമത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ച അനിശ്തിതമായി നീളുന്നതിനാല്‍ തല്‍ക്കാലം മാറ്റിവച്ച് മറ്റ് മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമാനമുണ്ടായേക്കും. സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ സ്‌ക്രീനിംങ് കമ്മിറ്റിയില്‍ പരിഹരിച്ച് തെരഞ്ഞെടുപ്പ് സമിതിയോഗത്തിനെത്താനാണ് ദേശീയ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.തര്‍ക്കം നിലനില്‍ക്കുന്ന നാലോ അഞ്ചോ മണ്ഡലങ്ങളില്‍ സാധ്യത സര്‍വെയുടെ അടിസ്ഥാന ത്തില്‍ കൂടി തീരുമാനം വരാനാണ് സാധ്യത.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.