Kerala

നേമം പിടിക്കാന്‍ ശശി തരൂര്‍ ; അനുകൂല നിലപാടില്‍ എഐസിസി, മുഖം തിരിച്ച് കെപിസിസി

തിരുവനന്തപുരം : തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസര്‍വെയില്‍ തരൂരിനായിരുന്നു മുന്‍തൂക്കം. പല കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ വോട്ട് വീണത് തരൂരിനായിരുന്നു. യുവാക്കളിലും ന്യൂനപക്ഷ ങ്ങള്‍ക്കുമിടയിലും ശശി തരൂരിനുള്ള പിന്തുണ മുതലാക്കാനാണ് എഐസിസിസി ലക്ഷ്യമിടുന്നത്. പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല നല്‍കി അദ്ദേഹത്തെ മുന്‍നിരയിലേക്കെത്തിച്ച നേതൃത്വം ഇപ്പോള്‍ നേമത്തേക്ക് പരിഗണിക്കാനുള്ള അണിയറ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെന്നാണ് വിവരം.
നേമത്തു മത്സരിപ്പിക്കാന്‍ നേതൃത്വത്തിന് ആലോചനയുണ്ടെങ്കിലും ഈ തീരുമാനത്തോടു സംസ്ഥാനത്തെ നേതാക്കള്‍ക്ക് അനുകൂല പ്രതികര ണമല്ല ഉള്ളത്. താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയിലല്ലാതെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തില്‍ ശശി തരൂരിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തുവില കൊടുത്തും തിരഞ്ഞെടുപ്പ് ജയിക്കണമെന്നും അതിനു പറ്റിയ മുഖമാണു ശശി തരൂരെന്നുമാണു കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന ചോദ്യത്തില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ പിന്നില്‍ തരൂരിന്റെ പേരാണ് ഉയര്‍ന്നു വന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും രുചിക്കുന്നില്ല. നേമമോ വട്ടിയൂര്‍കാവോ പിടിക്കാന്‍ കരുത്തനെന്ന ചര്‍ച്ചയിലേക്ക് സംസ്ഥാനത്തെ ചില നേതാക്കള്‍ തരൂരിന്റെ പേര് കൂടി ചേര്‍ത്ത് ചര്‍ച്ചയാക്കിയിരുന്നു. എംപിമാരില്‍ തരൂരിന് മാത്രം ഇളവ് നല്‍കുന്നതും തിരുവന്ത പുരം ലോക്‌സഭാ സീറ്റ് നിലനിര്‍ത്തുന്നതിലെ വെല്ലുവിളിയുമൊക്കെയാണ് എതിരാളികള്‍ ഉയര്‍ത്തികാട്ടുന്നത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.