നേപ്പാളിലെ പൊഖാറയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. കാഠ്മണ്ഡുവില്‍നിന്ന് കസ്‌കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഈസമയം വിമാനത്തിലുണ്ടായിരുന്നത്
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. കാഠ്മണ്ഡുവില്‍നിന്ന് കസ്‌കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാ വിലെ അപകടത്തില്‍പെട്ടത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഈസമയം വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാ നത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 15 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് ഇന്ത്യക്കാരും നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ആ സ്ത്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളി ല്‍ നിന്നായി ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ നേപ്പാളികളാണ്. പൊഖാറ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിനും ആഭ്യന്തര വിമാനത്താവളത്തിനും ഇടയില്‍ പ്രാദേശി ക സമയം രാവിലെ 11ഓടെയാണ് വിമാനം തകര്‍ന്നുവീണത്. മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഇരുവിമാന ത്താവളങ്ങള്‍ക്കും ഇടയിലുള്ള ദൂരം. വിമാനം പൂര്‍ണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെ ങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയര്‍ലൈന്‍സിന്റെ ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെയാണ് പൊഖാറ വിമാനത്താവളം. ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താ വളത്തിനു സമീപം വലിയ ഗര്‍ ത്തത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തെ തുട ര്‍ന്ന് പൊഖാറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചു. രക്ഷാപ്രവര്‍ത്തനം പുരോ ഗമിക്കുകയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.