Breaking News

നേതാക്കള്‍ വരുമാനത്തില്‍ വമ്പന്മാര്‍ ; ഉമ്മന്‍ ചാണ്ടിക്ക് 3.31 കോടി, പിണറായിക്ക് 11 ശതമാനം വര്‍ധന, പിവി അന്‍വറിന്റെ ആസ്തി കുത്തനെ കൂടി

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന 84 എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്താണ് കേരള ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലമ്പൂരിലെ ഇടതുസ്വതന്ത്രന്‍ പിവി അന്‍വറിന് 2016ല്‍ ആസ്തി 14.38 കോടിയായിരുന്നു. 2021ല്‍ ഇത് 64.14 കോടിയായി വര്‍ധിച്ചു. 50 കോടി യോളം രൂപയുടെ വര്‍ധനവുണ്ടായി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷ ത്തി നിടെ 11.59 ലക്ഷം രൂപയുടെ വര്‍ധനവുണ്ടായപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവു മായ ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 3.31 കോടി രൂപയുടെ വര്‍ധന. കേരള നിയമസഭാ തെര ഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന 84 എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവര ങ്ങള്‍ അവലോകനം ചെയ്തു കേരള ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോ ക്രാറ്റിക് റിഫോംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പിണറായി വിജയന്റെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനൊന്ന് ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 2016നേക്കാള്‍ 267 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ വരുമാനം കുത്തനെ വര്‍ധിച്ച പ്പോള്‍ പിണറായിയുടെ വരുമാനത്തിലും വര്‍ധനവ് പ്രകടമാണ്. പിണറായി വിജയന്റെ ആസ്തി, 2016 ലെ 1.07 കോടിയില്‍ നിന്ന് അഞ്ച് വര്‍ഷത്തി നിടെ 1.18 കോടി രൂപയായി ഉയര്‍ന്നു. ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന പിണറായി വിജയന്‍, മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സുകളുമാണ് വരുമാന മാര്‍ഗമായി കാണിച്ചിരിക്കുന്നത്. പെന്‍ഷ നാണ് ഭാര്യയുടെ വരുമാന ഉറവിടമായി രേഖപ്പെടുത്തിയിരി ക്കുന്നത്.

രണ്ടു തവണയായി എട്ട് വര്‍ഷത്തോളം കേരള മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. 2016 മുതല്‍ കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഉമ്മന്‍ ചാണ്ടി പതിറ്റാണ്ടുകളായി എംഎല്‍എ പദവിയിലുണ്ട്. പിണറായി വിജയനും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. എന്നാല്‍ കഴി ഞ്ഞ  അഞ്ചുവര്‍ഷത്തിനിടെ ഇരുവരുടെയും ആസ്തി കുത്തനെ വര്‍ധിച്ചു എന്നതാണ് എടുത്തു പറയേണ്ടത്.

വീണ്ടും മല്‍സരിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ വരുമാന വര്‍ധനവു ണ്ടാ ക്കിയിരിക്കുന്നവരില്‍ നിലമ്പൂരിലെ ഇടതുസ്വതന്ത്രന്‍ പിവി അന്‍വറും ഉള്‍പ്പെടും. 2016ല്‍ ഇദ്ദേ ഹത്തിന്റെ ആസ്തി 14.38 കോടിയായിരുന്നു. 2021ല്‍ ഇത് 64.14 കോടിയായി വര്‍ധിച്ചു. 50 കോടി യോളം രൂപയുടെ വര്‍ധനവുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിറവം നിയോജകമണ്ഡലത്തില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് (ജേക്കബ്) സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ ആസ്തി 2016 ലെ 9.75 കോടിയില്‍ നിന്ന് 2021 ല്‍ 18.72 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. താനൂര്‍ നിയോജക മണ്ഡലത്തിലെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി വി.അബ്ദു റ ഹ്മാന്റെ ആസ്തിയില്‍ 7.07 കോടി രൂപയുടെ വര്‍ധനവുണ്ടായി. 2016 ല്‍ അദ്ദേഹത്തിന്റെ ആസ്തി 10.10 കോടി ആയിരുന്നു. 2021 ല്‍ അത് 17.17 കോടി ആയി ഉയര്‍ന്നിട്ടുണ്ട്.

മിക്ക എംഎല്‍എമാരുടെയും വരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. മന്ത്രി മാരു ടെതും കുറഞ്ഞിട്ടില്ല. സ്വതന്ത്രന്‍മാരായ എംഎല്‍എമാരുടെ ആസ്തിയും വര്‍ധിച്ചിട്ടുണ്ട്. മലപ്പു റം ജില്ലയില്‍ സ്വതന്ത്രന്‍മാരെ വച്ചാണ് ഇടതുപക്ഷം യുഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നത്. അവരില്‍ മിക്കവരും വ്യവസായികളാണ്.

2016 ല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ രംഗത്തിറക്കിയ 84 എംഎല്‍എമാരുടെ ശരാശരി ആസ്തി 2.18 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 ല്‍ ഇവര്‍ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോള്‍ ഈ 84 എംഎല്‍എമാരുടെ ശരാശരി ആസ്തി 3.33 കോടി രൂപയാണ്. 2016- 2021 കാലയളവില്‍ ശരാശരി 1.14 കോടി രൂപയുടെ ആസ്തി വര്‍ധനവുണ്ടായിട്ടുണ്ട്’. റിപ്പോര്‍ട്ടില്‍ പറയുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.