സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെ യ്തു. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിപിഎം നേതാക്ക ളുടെ വധഭീഷണിയുള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പി ലുള്ളത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിഐടിയുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സജി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് വലിയ തോതിലുള്ള വിമര്‍ശ ന മുണ്ടായി.
ഇന്നലെയാണ് സജി ജീവനൊടുക്കിയത്. അവിവാഹിതനാണ്. സിപിഎം നേതാക്കളുടെ വധഭീഷണിയു ള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഭീഷണി പ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്.
നേതാക്കളുടെ അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാര്‍ട്ടിയ്ക്ക് വിരോധം തോന്നാനുള്ള കാരണമെന്ന് സജിയുടെ സഹോദരന്‍ ബിജു ആരോപിച്ചു. സജി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും നേതാക്കള്‍ പരസ്യമായി വധ ഭീഷണി മുഴക്കിയിരുന്നതായും സഹോദരന്‍ ബിജു വ്യക്തമാക്കി. പാര്‍ട്ടിയു മായി സ്വരചേര്‍ച്ചയി ല്‍ അല്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.പ്രദേശത്തെ പാലം പണിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ പണം പിരിച്ചിരുന്നു.ഇതിനെ സജി പലപ്പോഴായി ചോദ്യം ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് സിപിഎമ്മിനകത്ത് വലിയ രീതിയില്‍ അമര്‍ഷം ഉണ്ടായി. തുടര്‍ന്ന് സിഐടിയുക്കാരനാ യിരുന്ന സജി സംഘടന വിട്ട് യൂണിഫോം ഇല്ലാതെ സ്വതന്ത്ര കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ആറുമാ സമായി സജി ഈ രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറി മാര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തി. പാലം പണി അടക്കമുള്ളതിന് സിപിഎം പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയിരുന്നതായും ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വധഭീഷണിയുണ്ടായിരുന്നതായും ബി ജു പറഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സജിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സജി തെറ്റ് ചൂണ്ടികാണിച്ചിട്ടും നേതാക്കള്‍ തിരുത്താത്തത് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടി.പാര്‍ട്ടി പ്രവര്‍ത്തകരെ മൃത ദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നേരി യ സംഘര്‍ഷമുണ്ടായിരുന്നു. ആത്മഹത്യാപ്രേരണയുണ്ടെന്നും സജിയു ടെ മരണത്തില്‍ അന്വേഷണം വേണമെന്നും സജിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.