India

നെറ്റ്‌ ബാങ്കിങ്‌ വഴി പേര്‌ രജിസ്റ്റര്‍ ചെയ്യാതെ പണം കൈമാറാം

നോട്ട്‌ നിരോധനത്തിനു ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതിനു സമാനമായാണ്‌ ലോക്ക്‌ ഡൗണ്‍ കാലയളവിലും സാമ്പത്തിക ഇടപാട്‌ രീതികളില്‍ മാറ്റമുണ്ടായത്‌. പൊതുവിടങ്ങളിലെ സ്‌പര്‍ശനങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതിന്‌ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്‌ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധനയ്‌ക്ക്‌ കാരണമായത്‌. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക്‌ പകരം ഗൂഗ്‌ള്‍ പേയോ ഫോണ്‍ പേയോ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ്‌ ആളുകള്‍ കൂടുതലാ യി ഉപയോഗിക്കുന്നത്‌.

നെറ്റ്‌ ബാങ്കിംഗ്‌ ഉപയോഗിച്ച്‌ പണമിടപാട്‌ നടത്തുന്നതിനേക്കാള്‍ എളുപ്പം ഗൂഗ്‌ള്‍ പേ യോ ഫോണ്‍ പേയോ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ്‌. നെറ്റ്‌ ബാങ്കിംഗ്‌ വഴി പണമയക്കാന്‍ പണം ലഭിക്കേണ്ട ആളുടെ പേരും അക്കൗണ്ട്‌ വിവരങ്ങളും രജിസ്റ്റര്‍ ചെ യ്യേണ്ടതുണ്ട്‌. അതേ സമയം ചില ബാങ്കുകളുടെ പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 25,000 രൂപ വരെയുള്ള തുക പണം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ കൈമാറാനാകും.

എസ്‌ബിഐയുടെ ക്വിക്‌ ട്രാന്‍സ്‌ഫര്‍ സര്‍വീസ്‌ വഴി പ്രതിദിനം 25,000 രൂപ വരെ കൈമാറാനാകും. ഒരു ഇടപാടില്‍ പരമാവധി 10,000 രൂപയാണ്‌ കൈമാറാനാകുന്നത്‌. നാഷണല്‍ ഇലക്‌ട്രോണിക്‌ ഫണ്ട്‌സ്‌ ട്രാന്‍സ്‌ഫര്‍ (എന്‍ ഇ എഫ്‌ ടി) വഴിയോ ഇമ്മീഡിയറ്റ്‌ പേമെന്റ്‌ സര്‍വീസ്‌ (ഐ എം പി എസ്‌) വഴിയോ പണം കൈമാറുന്നവര്‍ക്ക്‌ ക്വിക്‌ ട്രാന്‍സ്‌ഫര്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്‌. പണം ലഭിക്കേണ്ട ആളുടെ പേരും അക്കൗണ്ട്‌ നമ്പരും മാത്രം നല്‍കിയാല്‍ മതിയാകും. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈ ല്‍ നമ്പരില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌ വേര്‍ഡ്‌ (ഒടിപി) ഉപയോഗിച്ച്‌ ഇടപാട്‌ പൂര്‍ത്തിയാക്കാം. എസ്‌ബിഐക്കു പുറമെ ഐസിഐസിഐ ബാങ്ക്‌, കോട്ടക്ക്‌ മഹീന്ദ്ര ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌ തുടങ്ങിയ ബാങ്കുകളും ഈ സേവനം നല്‍കുന്നുണ്ട്‌.

എസ്‌ബിഐയുടെ പോര്‍ട്ടല്‍ വഴി മാത്ര മേ പണം കൈമാറാനാകൂ. പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ട്‌ എസ്‌ബിഐയില്‍ തന്നെയാണെങ്കില്‍ പണം ഉടന്‍ തന്നെ ആ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യപ്പെടും. മറ്റൊരു ബാങ്കിലാണ്‌ അക്കൗണ്ട്‌ എങ്കില്‍ എന്‍ഇഎഫ്‌ടി വഴിയോ ഐഎംപിഎസ്‌ വഴിയോ ആയിരിക്കും പണം ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത്‌.

ഇത്തരത്തില്‍ പണം ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ അക്കൗണ്ട്‌ നമ്പര്‍ ശരിയായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അക്കൗണ്ട്‌ നമ്പര്‍ മാത്രം അടിസ്ഥാനമാക്കിയാണ്‌ പണം കൈമാറുന്നത്‌. അക്കൗണ്ട്‌ ഉടമയുടെ പേര്‌ ശരിയാണോയെന്ന്‌ പരിശോധിക്കാറില്ല.

കോട്ടക്ക്‌ മഹീന്ദ്ര ബാങ്ക്‌ വഴി പണം ലഭിക്കേണ്ട ആളുടെ പേരും അക്കൗണ്ട്‌ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്രതിദിനം 50,000 രൂപ വരെ കൈമാറാനാകും. അതേ സമയം ഒരു പുതിയ ഉപകരണം വഴിയാണ്‌ ഇടപാട്‌ നടത്തുന്നതെങ്കില്‍ പ്രതിദിനം 10,000 രൂപ വരെ മാത്രമേ കൈമാറാനാകൂ.

നേരത്തെ ബാങ്കില്‍ പോയി മാത്രം ചെ യ്യാമായിരുന്ന പല സേവനങ്ങളും ഇപ്പോള്‍ നെറ്റ്‌ ബാങ്കിംഗ്‌ വഴി ചെയ്യാം. ചെക്ക്‌ ബുക്കി ന്‌ അപേക്ഷിക്കുന്നതും ഫിക്‌സഡ്‌ ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുന്നതും മറ്റുള്ളവര്‍ക്ക്‌ പണം കൈമാറുന്നതും നേരിട്ട്‌ ബാങ്ക്‌ ശാഖ സന്ദര്‍ശിക്കാതെ ചെയ്യാവുന്നതാണ്‌. ബാങ്കില്‍ നേരിട്ട്‌ പോയി ആവശ്യപ്പെടുന്ന പല സേവനങ്ങളും കോവിഡ്‌ കാലത്ത്‌ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ ശ്രദ്ധിക്കുന്നതാകും കൂടുതല്‍ സുരക്ഷിതം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.