തൃശ്ശൂര്‍ : ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചാലക്കുടിയില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനായ സ്ഥാനാര്‍ത്ഥി മതിയെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. ഇവര്‍ക്കൊപ്പം മണ്ഡലം കമ്മറ്റി പ്രവര്‍ത്തകരും കൂടിയതോടെ പ്രതിഷേധം ശക്തമായി.
നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാഥിയെ വേണ്ടെന്നും അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പുറത്ത് നിന്നള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ രാജി സന്നദ്ധതയും അറിയിച്ചു. ടൗണ്‍ ചുറ്റി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇട്ടൂപ്പ് ഐനിക്കല്‍ അധ്യ ക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആല്‍ബിന്‍ പൗലോസ്നി മണ്ഡലം പ്രസിഡന്റ് അനില്‍ പരിയാരം കാടുകുറ്റി മണ്ഡലം എം.പി.ഡേ വീസ് എന്നിവര്‍ സംസാരിച്ചു. യൂത്ത് മണ്ഡലം പ്രസിഡന്റുമാരായ ജെയ്ഫന്‍ മാനാടാം നിഥിന്‍ പോള്‍ എന്‍.പി.പ്രവീണ്‍, ജിസ്മോന്‍, ജിന്‍സ് ചിറയത്ത് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വൈകീട്ട് 5ന് വീണ്ടും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.