താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുമതിക്കണമെന്ന ആദില നസ്‌റിന്റെ ഹര്‍ജിയിലാണ് കോടതി വിധി,
കൊച്ചി : സ്വവര്‍ഗനുരാഗികളായ പെണ്‍കുട്ടികള്‍ ഒന്നിച്ചു ജീവിക്കട്ടെയെന്ന് ഹൈക്കോടതി. താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് ആലുവ സ്വദേശി ആദില നസ്‌റിന്‍ നല്‍കിയ ഹര്‍ദജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ബന്ധുക്കള്‍ ബലമായി പിടിച്ചു കൊണ്ടുപോകുകയും സ്വവര്‍ഗാനുരാഗം വീട്ടില്‍ പറഞ്ഞപ്പോള്‍ മര്‍ദ്ദിച്ചതായും ചൂണ്ടിക്കാട്ടിയാണ് ആദില വയനാട് സ്വദേശി നൂറ ഫാത്തിമയെ വിട്ടുകിട്ടുണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാവര്‍ക്ക് ലിംഗഭേദമില്ലാതെ ഒരുമിച്ച് ജീവിക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് വിലക്കില്ലെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രന്‍ വിധി പ്രസ്താവിക്കവെ പറഞ്ഞു.
ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് വിധി. തനിക്കൊപ്പം താമസിക്കാനെത്തിയ കൂട്ടുകാരിയെ കാണാനില്ലെന്നും ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും കാണിച്ചാണ് ആദില ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി രാവിലെ തന്നെ പരിഗണിച്ച കോടതി പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന വീട്ടുകാര്‍ പെണ്‍കുട്ടിയെ കോടതിയിലെത്തിച്ചു.
പരാതിക്കാരിയായ ആദിലയും കോടതിയില്‍ എത്തിയിരുന്നു. ഇരുവരേയും ചേംബറില്‍ വിളിച്ചു വരുത്തി സംസാരിച്ച ശേഷമാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്‍ വിധി പ്രസ്താവിച്ചത്.
സൗദി അറേബ്യയില്‍ ഒരുമിച്ച് ഒരേസ്‌കൂളില്‍ പഠിച്ചപ്പോള്‍ മുതലുള്ള പരിചയവും പ്രണയവുമാണ് ആദിലയേയും നൂറയേയും ഒരുമിച്ച് ജീവിക്കുന്നതിലേക്ക് എത്തിച്ചത്. ഇരുവരുടേയും രക്ഷിതാക്കള്‍ സുഹൃത്തുക്കളുമാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.