പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതി രെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ഉദയ്പൂരിലെ കൊ ലപാതകത്തിന കാരണം ഈ പരാമര്‍ശമാണെന്നും കോടതി വിലയിരുത്തി
ന്യൂഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതി രെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചു വെന്നും ഉദയ്പൂരിലെ കൊലപാതകത്തിന കാരണം ഈ പരാമര്‍ശമാണെന്നും കോടതി വിലയിരു ത്തി. നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണ മെന്ന് കോടതി നിര്‍ദേശിച്ചു.
ന്രേത്തെ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിവിധ സംസ്ഥാന ങ്ങളില്‍ തനിക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായി രുന്നു നൂപൂര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നൂ പുര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്.
പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതവും അനാവശ്യവുമാണ്. ഇത് രാജ്യം ജ്വലിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചു. ഇതുമൂലമാണ് ഉദയ്പൂരിലെ കൊലപാതകമുണ്ടാ യതെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് മുഴുവന്‍ രാജ്യത്തോടും മാപ്പ് പറയണമെന്ന നിര്‍ദേശം സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവ് എന്ന നിലയിലാണ് നൂപുര്‍ ശര്‍മ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ എന്ത് പറഞ്ഞാലും അതിന് അധികാരത്തി ന്റെ സംരക്ഷണവും പിന്‍ബലവമുണ്ടാകുമെന്നായിരിക്കും നൂപുര്‍ ശര്‍മ കരുതിയത്. ആ ധൈര്യ ത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ലേ നൂപുര്‍ പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ അവതാകരകന്റെ ചോദ്യത്തിന് മറുപടി പറയുക മാത്രമായിരുന്നു നൂപുര്‍ ശര്‍മ ചെയ്തതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.