Home

‘നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; രേണു രാജിന്റെ പ്രതിഷേധ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതി ഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി രേ ണുരാജ് ബുധനാഴ്ച വൈകിട്ട് ഏഴരയോടെ പോസ്റ്റ് ചെയ്തത്

കൊച്ചി : സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ എറണാകുളം കലക്ടറായിരുന്ന രേണു രാജ് പ്രതിഷേധ ത്തോ ടെ പങ്ക്‌വച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘നീ പെണ്ണാ ണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി രേണുരാജ് ബുധ നാഴ്ച വൈകിട്ട് ഏഴരയോടെ പോസ്റ്റ് ചെയ്തത്.

അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാ ക്കി യത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ ഉച്ചയോടെയാണ് രേണുരാജിനെ മാറ്റിക്കൊണ്ടുള്ള ഉത്ത രവ് എത്തിയത്. ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് നടപടി. ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് വനിതാ ദിനമായ ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് കലക്ടറായാണ് സ്ഥലംമാറ്റം. എന്‍.എസ്.കെ. ഉമേഷാണ് പു തിയ എറണാകുളം കലക്ടര്‍.

മറ്റു ചില ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സ്ഥാന ചലനമുണ്ടായിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെ അഞ്ചു ജില്ല കളിലെ കലക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ബ്രഹ്‌മപുരം മാലി ന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പ്പ റേഷനും ജില്ലാ ഭരണകൂടവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു രേണു രാജിന്റെ സ്ഥ ലം മാറ്റം. തീയണയ്ക്കാന്‍ രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരശ്രമിക്കു ന്നതിനിടെ കലക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ദിവ സങ്ങള്‍ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേ പവും ശക്തമാണ്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.