Features

നീലക്കുയിന്‍റെ രചയിതാവിനെ ഓർക്കുമ്പോൾ; ഇന്ന് ഉറൂബിന്‍റെ വേർപാടിന് 41 വയസ്സ്

മലപ്പുറം പൊന്നാനി പള്ളിപ്രത്ത്  കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8 ആം തിയതി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചു.
പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോൾ  തന്നെ കവിതകൾ എഴുതുമായിരുന്ന അദ്ദേഹത്തിന്റെ ആദ്യ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. കവി ഇടശ്ശേരി ഗോവിന്ദന്‍ നായർ ഇദ്ദേഹത്തിന്റെ കൂട്ടുക്കാരൻ ആയിരുന്നു.
1934 ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം ഇന്ത്യയുടെ പലഭാഗങ്ങളിലായി ജോലികൾ  ചെയ്തു. ഈ കാലയളവില്‍ തമിഴ്/കന്നഡ എന്നീ ഭാഷകള്‍ പഠിച്ച അദ്ദേഹം നീലഗിരിയിലെ തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ബനിയന്‍ കമ്പനിയിലും രണ്ടുവര്‍ഷം വീതം ക്ലാര്‍ക്കായി ജോലി നോക്കി.
1948 ല്‍ ഇടശ്ശേരിയുടെ ഭാര്യാ സഹോദരിയായ ദേവകിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു. കോഴിക്കോട് കെ.ആര്‍. ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല/മംഗളോദയം മാസികയിലും ജോലിചെയ്ത അദ്ദേഹം തുടർന്ന് ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെ ജോലിയിൽ പ്രവേശിച്ചു.
1952 ല്‍ അവിടെ ജോലി നോക്കവേ സഹപ്രവര്‍ത്തകനും സംഗീത സംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അപ്പോഴാണ്  അദ്ദേഹം യൗവനം നശിക്കാത്തവന്‍ എന്നർത്ഥം വരുന്ന  അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമം   ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരില്‍ എഴുതാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുവാദം നേടണം എന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാലാണ്  അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.
‘നീര്‍ച്ചാലുകള്‍’ എന്ന കഥാസമാഹാരമാണ് ഇദ്ദേഹത്തിന്റെ ആദ്യകൃതി. തുടർന്ന് അണിയറ/ മിണ്ടാപ്പെണ്ണ്/അമ്മിണി/ആമിന/തേന്മുള്ളുകള്‍/ഉമ്മാച്ചു/സുന്ദരികളും സുന്ദരന്മാരും തുടങ്ങി 25 ലേറെ കഥാസമാഹാരങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികള്‍  ‘തീ കൊണ്ടു കളിക്കരുത്’,/‘മണ്ണും പെണ്ണും’,/‘മിസ് ചിന്നുവും ലേഡി ജാനുവും’ (നാടകങ്ങള്‍)/ ‘നിഴലാട്ടം’/ ‘മാമൂലിന്റെ മാറ്റൊലി’ (കവിതകള്‍)/ ‘ഉറൂബിന്റെ ശനിയാഴ്ചകള്‍’ (ഉപന്യാസം) എന്നിവയാണ്
1958 ൽ നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ‘ഉമ്മാച്ചു’ വിനും 1960 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ‘സുന്ദരികളും സുന്ദരന്മാരും’ എന്ന കൃതിക്കും ലഭിച്ചു.
മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ (1954)/ രാരിച്ചന്‍ എന്ന പൗരന്‍ (1956)/നായര് പിടിച്ച പുലിവാല് (1958)/മിണ്ടാപ്പെണ്ണ് (1970)/ കുരുക്ഷേത്രം (1970)/ഉമ്മാച്ചു (1971)/അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചു.
കോഴിക്കോട് ആകാശവാണിയിലെ 25 വര്‍ഷത്തെ ജോലിക്ക് ശേഷം 1975 ല്‍ അവിടെ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം/മലയാള മനോരമ എന്നിവയുടെ പത്രാധിപര്‍/കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
നോവലിസ്റ്റ്/ചെറുകഥാകൃത്ത്/കവി/ ഉപന്യാസകന്‍/അദ്ധ്യാപകന്‍/ പത്രപ്രവര്‍ത്തകന്‍/ തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1979 ജൂലൈ 10 ആം തിയതി കോട്ടയത്തു വച്ച് അന്തരിച്ചു.
ഇന്ന് ഉറൂബിന്റെ വേർപാടിന്  41 വയസ്സ്
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.