കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരീക്ഷ. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം അഞ്ച് മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍ പ്പിക്കാം
ന്യൂഡല്‍ഹി : ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്തംബര്‍ 12ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരീക്ഷ. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം അഞ്ച് മുതല്‍ തുട ങ്ങും. എന്‍ടിഎ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 198 നഗ രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക. 2020ല്‍ 155 നഗരങ്ങളിലായി 3862 പരീക്ഷ കേന്ദ്രങ്ങ ളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ന ല്‍കും. രജിസ്ട്രേഷന്‍ സമയത്തും പരീക്ഷ സമയത്തും ആവശ്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസര്‍, സാ മൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാ ക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷയാണ് സെ പ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് ആദ്യം മാറ്റിവെച്ചത്. തുടര്‍ന്നാണ് സെപ്റ്റംബര്‍ 12ന് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.