നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളജിന്‍ വന്‍ സംഘര്‍ഷം. വിവിധ വിദ്യാര്‍ത്ഥി സംഘടന കളാണ് പ്രതിഷേധവുമായെത്തിയത്.
കൊല്ലം : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളജിന്‍ വന്‍ സംഘര്‍ഷം. വിവിധ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്ര തിഷേധവുമായെത്തിയത്. കോളജിന് ഉള്ളിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാര്‍ കോലജിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
ബാരിക്കേഡ് തകര്‍ത്ത് കോളജില്‍ പ്രവേശിച്ച പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കെ എസ്‌യു, ഡിവൈഎഫ്ഐ, എബിവിപി, എസ്എഫ്ഐ പ്രവര്‍ത്ത കരാണ് പ്രതിഷേധിക്കുന്നത്. സം ഘര്‍ത്തെ തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ മുതല്‍ കോളജ് പരിസരത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ തങ്ങള്‍ ക്ക് പങ്കില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്. അതേ സമയം സംഭവത്തില്‍ അന്വേഷണ ത്തിന് കേന്ദ്രം ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വിദ്യാഭ്യാസ അ ഡീഷനല്‍ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കേന്ദ്രത്തിന് കത്തയക്കുക യും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തരപ്ര മേയത്തിന് നോട്ടീസ് നല്‍കുക യും ചെയ്ത സാഹചര്യത്തിലാണ് നടപടി. മുന്‍ പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്ന് പൊലീസ് പറയുന്നു. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സ ള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധന ചുമതല നല്‍കിയത്.
എന്നാല്‍ ഈ സ്ഥാപനം ചുമതല കരുനാഗപ്പള്ളി സ്വദേശിക്ക് കൈമാറി. ഇദ്ദേഹം സുഹൃത്തിനും ചുമതല ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞു കോളേജില്‍ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതര്‍ പറഞ്ഞു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.