കൊച്ചി : മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് നടത്തുന്ന പരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) നടത്താൻ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലും സെന്ററുകൾ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
ഖത്തറിലെ കേരള മുസ്‌ളിം കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൾ അസീസാണ് ഹർജി സമർപ്പിച്ചത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ജൂലായ് 26 നാണ് രാജ്യവ്യാപകമായി പരീക്ഷ നടത്തുന്നത്. ഖത്തറിൽ മാത്രം മുന്നൂറോളം വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഇവിടെ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എൻ.ടി.എ അധികൃതർ ഇതിൽ തീരുമാനമെടുത്തിട്ടില്ല. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷയെഴുതാൻ കുട്ടികൾക്ക് നാട്ടിലേക്ക് വരാൻ കഴിയില്ല. പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ കഴിയില്ലെങ്കിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുംവരെ പരീക്ഷ നീട്ടിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.