News

നിലമ്പൂർ നഗരസഭാ പരിധിയിൽ കർശന നിയന്ത്രണങ്ങള്‍

പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍  (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉല്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍,   മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ   സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളതല്ല.
· ജില്ലാ ഭരണം, റവന്യൂ ഡിവിഷനല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നിവ പ്രവര്‍ത്തിക്കും. നഗരസഭ/ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ക്ക് കുടിവെള്ള വിതരണം/  ദുരന്തനിവാരണം ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറച്ച് ജീവനക്കാരെ വച്ച് നടത്തും.
· ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍ ആംബുലന്‍സ് മുതലായവയും പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂനിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും  പ്രവര്‍ത്തിക്കും.
· മെഡിക്കല്‍ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.  (എയര്‍പോര്‍ട്ട് / റെയില്‍വേ സ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്ര അനുവദിക്കും)
· ദേശീയപാതയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍  ഈ പ്രദേശ പരിധിയില്‍ നിര്‍ത്തരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുള്ളതുമായ   ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കള്‍ കൊണ്ടു പോകുന്ന ചരക്കു വാഹനങ്ങളുടെ  ഗതാഗതം അനുവദിക്കും.
· ഭക്ഷ്യ/അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാവിലെ ഒന്‍പത് വരെ സാധനങ്ങള്‍ ശേഖരിക്കാനും  രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വില്‍പ്പന നടത്താനും അനുമതിയുണ്ട്.
· പാല്‍ ബൂത്ത്  രാവിലെ അഞ്ച് മുതല്‍ രാവിലെ 10 വരെയും വൈകീട്ട് നാല്  മുതല്‍ വൈകീട്ട് ആറ് വരെയും പ്രവര്‍ത്തിപ്പിക്കാം.
· രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂഏര്‍പ്പെടുത്തിയിട്ടുണ്ട്.
· എ.ടി.എം പ്രവര്‍ത്തിക്കാം
· അനുവദിച്ചിട്ടുള്ള എല്ലാ പ്രവൃത്തികളും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് ക്രമീകരിക്കണം.
· ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം. എല്ലാവരും ബ്രേക്ക് ദ ചെയിന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.