Breaking News

നിലപാടില്‍ ഉറച്ച് വി.എം സുധീരന്‍ ;എ.ഐ.സി.സി അംഗത്വവും രാജി വെച്ചു, പ്രതിരോധത്തിലായി കോണ്‍ഗ്രസ് നേതൃത്വം

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേ ഖപ്പെടു ത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമു ണ്ടെന്നും രാജി കത്തില്‍ പറയുന്നു.

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജി വെ ച്ചു.  കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. എന്നാല്‍ കോണ്‍ഗ്രസില്‍ ത ന്നെ തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാ ന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖ പ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇട പെടലില്ലാത്തില്‍ ദുഃഖമുണ്ടെന്നും രാജി കത്തില്‍ പറയുന്നു.

സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനിയിലെ അതൃപ്തി പരസ്യമാക്കി സുധീരന്‍ കെപിസിസി രാ ഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജി വച്ചി രുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവ നന്തപുരം ഗൗരീശ പട്ടത്തെ വി എം സുധീരന്റെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രാജി പിന്‍വലിക്കണമെന്ന കെപിസിസി ആവശ്യം സുധീരന്‍ അംഗീകരിച്ചില്ല.

സുധീരന്റെ വീട്ടിലെത്തിയുള്ള സതീശന്റെ അനുനയചര്‍ച്ചയും വിജയിച്ചില്ല. പുനസംഘടനയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന സുധീരന്റെ പരാതി അംഗീകരിച്ച് സതീശന്‍ ക്ഷമാപണം നടത്തിയിട്ടും രക്ഷയില്ല. ഇതിന് പിന്നാലെയാണ് സുധീരന്‍ എഐസിസി അംഗത്വുവും രാജി വച്ചിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ അനുനയ നീക്കം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍ കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്ര ട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി ചര്‍ച്ച നടത്തും.

പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചനക ള്‍ നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി. പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്കായി ഉഴിഞ്ഞുവച്ച മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ വികാരമെ ന്ന് താരീഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.