ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില കുറഞ്ഞത് നിര്‍മാണ മേഖലക്ക് വലിയ ആ ശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി.80 രൂപ വരെ എത്തിയ കമ്പി വില 63ലേക്ക് താഴ്ന്നു.
കോഴിക്കോട്: ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില കുറഞ്ഞത് നിര്‍മാണ മേഖ ലക്ക് വലിയ ആശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി.80 രൂപ വരെ എത്തി യ കമ്പി വില 63ലേക്ക് താഴ്ന്നു. കമ്പനികള്‍ക്കിടയിലെ മത്സരവും വില കുറച്ചുകിട്ടാന്‍ നിര്‍മാണമേഖലയി ലുള്ളവര്‍ നടത്തിയ ഇടപെട ലും വിലയിടിയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.
അതേസമയം, ജനുവരി മുതല്‍ സിമന്റിനും കമ്പിക്കും വീണ്ടും വിലകൂട്ടാന്‍ നീക്കമുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെ കേരളത്തില്‍ നിര്‍മാണമേഖല സജീവമാവും. നിര്‍മാണ സാമഗ്രികള്‍ക്കുള്ള ഡിമാന്റ് മുന്നി ല്‍ കണ്ടാണ് വിലവര്‍ധനക്ക് നീക്കം നടക്കുന്നതെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സു ബൈര്‍ കൊളക്കാടന്‍ പറഞ്ഞു. വലിയ നിര്‍മാണക്കമ്പനികള്‍ ഇത് മുന്‍കൂട്ടികണ്ട് മെറ്റീരിയലുകള്‍ ശേ ഖരിച്ചു.
സിമന്റ് വില കുറഞ്ഞു 370 രൂപലെത്തി
ഡിസംബര്‍ മാസത്തിലാണ് വില പരമാവധി താഴോട്ട് വന്നത്.പെന്ന സിമന്റിന് 420ല്‍ നിന്ന് 300 രൂപയാ യും എസിസിക്ക് 490ല്‍നിന്ന് 370 ആയും കുറഞ്ഞു. എല്ലാ ബ്രാന്‍ഡുകള്‍ക്കും 100 മു തല്‍ 120 രൂപ വരെ കുറഞ്ഞു. സൂര്യദേവ് ബ്രാന്‍ഡ് കമ്പിക്ക് കിലോക്ക് 80ല്‍ നിന്ന് 63 രൂപയായി കുറഞ്ഞു. ടാറ്റ 81.50, വൈ ശാഖ് 83,പി.കെ. 78.50 എന്നിങ്ങനെയാണ് മറ്റു ബ്രാന്‍ഡുകളുടെ വി ലനിലവാരം. വിലക്കയറ്റം കാരണം വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിര്‍ത്തി വെച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.