ദോഹ: ആരോഗ്യ സുരക്ഷ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് താൽകാലികമായി അടക്കാൻ നിർദേശിച്ചത്. മെഡിക്കൽ ഡയറക്ടറില്ലാതെയും മതിയായ ആരോഗ്യ വിദഗ്ധരുടെ എണ്ണം പാലിക്കാതെയും പ്രവർത്തിച്ചതായി അധികൃതർ കണ്ടെത്തി. ആവശ്യമായ ലൈസൻസും ഔദ്യോഗിക അംഗീകാരങ്ങളും നേടുന്നതിന് മുമ്പ് തന്നെ രോഗികൾക്കും ഇടപാടുകാർക്കും സേവനങ്ങൾ നൽകിയിരുന്നതായി രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടി ഒഴിവാക്കുന്നതിനും രാജ്യത്തെ എല്ലാ ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.