കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാ ലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ നടത്ത ണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്നപ്പോഴാണ് പുന രന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയി ല്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് പുതിയ ആവശ്യവു മായി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുത കള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പൊലീസ് ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് തുടര ന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കു ന്നത്. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകള്‍ ഒരു മിച്ച് വിചാരണ നടത്ത ണമെന്ന് ആ വശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്ന പ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അനുബന്ധ കുറ്റ പത്രം സമര്‍പ്പി ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലെ കയ്യാങ്കളിക്കിടെ പരിക്ക് പറ്റിയെന്നും അതേക്കു റിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം എല്‍എമാരായ ജമീല പ്രകാശവും കെ കെ ലതിക യും കോടതിയെ സമീപിച്ചിരുന്നു.
മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള
ഇടത് നേതാക്കള്‍ പ്രതികള്‍
മന്ത്രി വി ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കു ഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
പരിക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി വിശദ മായി അന്വേഷിക്കണമെന്നും ്രൈകംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. തെളിവുകള്‍ ലഭിച്ചാല്‍ അനുബ ന്ധ കുറ്റപത്രം സമര്‍പ്പിക്കാനും അനുമതി തേടി. കോടതിയില്‍ വായിച്ച നിലവിലെ കുറ്റപത്രം പിന്‍വലി ക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. തുടരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ പൊലീസിന് അധികാരമുണ്ട്. അന്വേഷണം നടത്തി പുതി യ തെളിവുകള്‍ ലഭിക്കുന്നതിനു മുന്‍പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യം എങ്ങനെ അനുവദിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
തുടരന്വേഷണമാണ് ആവശ്യമെന്നും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അനുബന്ധ കുറ്റപത്രം സമര്‍പ്പി ക്കൂ എന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അനുബന്ധ കുറ്റ പത്രം സമര്‍പ്പിക്കാന്‍ അനുവദിക്ക ണമെന്ന അപേക്ഷ പിന്‍വലിക്കാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജമീല പ്രകാ ശം, കെ കെ ലതിക,കേസിലെ പ്രതികളും മുന്‍ എംഎല്‍എമാരായ കെ അജിത്, കെ ടി ജലീല്‍,സി കെ സദാശിവന്‍ എന്നിവര്‍ വിവിധ മജിസ്ട്രേറ്റ് കോടതികളില്‍ നല്‍കിയ ഹര്‍ജികളാണ് ഒരുമിച്ച് വാദം കേള്‍ ക്കണോ എന്ന് കോടതി പരിഗണിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.