മല്‍സരിച്ച 15 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 61,000ല്‍ അധികം വോട്ടുകള്‍ നേടിയാണ് കെ കെ ശൈലജയുടെ വിജയം
മല്‍സരിച്ച 15 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 61,000ല്‍ അധികം വോട്ടുകള്‍ നേടിയാണ് കെ കെ ശൈലജയുടെ വിജയം
തിരുവനന്തപുരം : ചരിത്രവിജയം നേടിയ എല്‍ഡിഎഫിനൊപ്പം നിയമസഭയില്‍ ഇനി ഭരണ ബെഞ്ചില്‍ പത്ത് വനിതകളുടെ കരുത്തുറ്റ നിര. മല്‍സരിച്ച 15 എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 2016ല്‍ ഇ പി ജയരാജന്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ 61,000ല്‍ അധികം വോട്ടാണ് കെ കെ ശൈലജയുടെ നേടിയത്. കെ കെ ശൈല ജ യ്ക്കൊപ്പം വീണ ജോര്‍ജ്, യു പ്രയിഭ, ആര്‍ ബിന്ദു, ഒ എസ് അംബിക, കെ ശാന്തകുമാരി, കാനത്തില്‍ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ് സഭയില്‍ ഇനി എല്‍ഡി എഫിനെ പ്രതിനിധീകരിക്കുന്ന വനിതാ എംഎല്‍എമാര്‍. വടകരയില്‍നിന്ന് വിജയിച്ച കെ കെ രമ മാത്രമാണ് ഏക യുഡിഎഫ് പ്രതിനിധിയായി സഭയിലെത്തുക.
കഴിഞ്ഞ സഭയില്‍ എല്‍ഡിഎഫിന്റെ മാത്രം എട്ട് വനിതാ എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീ സ് വകുപ്പിനെ ജെ മേഴ്സിക്കുട്ടിയമ്മയും മുന്നില്‍നിന്ന് നയിച്ചു. മേഴ്സികുട്ടിയമ്മ ഈ തവണയും മല്‍സരിച്ചുവെങ്കിലും ജയിക്കാനായില്ല.
യുഡിഎഫിനായി പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടയുള്ള 12 പേര്‍ മത്സരരംഗത്തുണ്ടായിട്ടും ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ വടകരയില്‍ മത്സരിച്ച ആര്‍എംപി യിലെ കെ കെ രമ മാത്രം. 25 വര്‍ഷത്തിന് ശേഷം മുസ്ലിംലീഗ് കോഴിക്കോട് സൗത്തില്‍ മത്സരിപ്പിച്ച നൂര്‍ബിന റഷീദും പരാജയം ഏറ്റുവാങ്ങി. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗിന്റെ ആഭ്യന്തര കോട്ടകളില്‍ വന്‍ പടലപിണക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറ്റ് വഴിയില്ലാതെ ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. എന്നാല്‍ നൂര്‍ബിന ഉള്‍പ്പെടെ ഒരു യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പോലും വിജയം കാണാനായില്ല.
കരഞ്ഞ് സീറ്റ് നേടിയ ബിന്ദു കൃഷ്ണയും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച മുന്‍ മഹിളാ കോ ണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷും പരാജയം നുണഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ വന്‍ തോല്‍വി രൂചിച്ചു. 20 മണ്ഡലങ്ങളിലാണ് ബിജെപി വനിതകളെ മത്സരിപ്പിച്ചത്.
2016ല്‍ എല്‍ഡിഎഫിന്റെ കെ കെ ശൈലജ (കൂത്തുപറമ്പ്), ജെ മേഴ്സികുട്ടിയമ്മ (കുണ്ടറ), കെ അയിഷ പോറ്റി (കൊട്ടാരക്കര), വീണ ജോര്‍ജ് (ആറന്മുള), യു പ്രയിഭ (കായംകുളം), ഗീത ഗോപി (നാട്ടിക), ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിങ്ങനെ എട്ടുപേരാണ് സഭയിലുണ്ടായിരുന്നത്. ഒരു വനിതയെപൊലും 2016ല്‍ കോണ്‍ഗ്രസ് സഭയിലെത്തിച്ചില്ല. ഉപതെ രഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസമാന്‍ അരൂര്‍ പിടിച്ചെടുത്തതിലൂടെ യുഡിഎഫിന് ഒരു വനിത അംഗത്ത ലഭിച്ചു. എന്നാല്‍ ദലീമയുടെ വമ്പിച്ച വിജയത്തോടെ കോണ്‍ഗ്രസിന് ആ സിറ്റിങ് സീറ്റും നഷ്ടമായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.