Breaking News

നിയമന വിവാദം : ലക്ഷ്യം ഷംസീറിനെ അപമാനിക്കല്‍, വേട്ടയാടലുകള്‍ കൊണ്ട് തളര്‍ത്താനാവില്ലെന്ന് ഡോ.പി എം സഹല

വേട്ടയാടലുകള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോക്ടര്‍ സഹല വ്യക്തമാക്കി. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു

കണ്ണൂര്‍: സര്‍വകലാശാലയില്‍ അധ്യാപിക നിയമന വിവാദത്തിലൂടെ വ്യക്തിപരമായി വേട്ടയാടു കയാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍ എയുടെ ഭാര്യ ഡോ.പി എം സഹല. കണ്ണൂര്‍ സര്‍വക ലാശാല അസി.പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും പത്ര പരസ്യം കണ്ടാണ് അപേക്ഷിച്ചതെന്നും സഹല പറഞ്ഞു. സര്‍വകലാശാലയിലെ എച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷി ച്ചത്. ഇത്തരം വേട്ടയാടലുകള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോക്ടര്‍ സഹല വ്യക്തമാക്കി. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോ യെന്നും സഹല ചോദിക്കുന്നു.

ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴും അസി.ഡയറക്ടര്‍ തസ്തികയില്‍ നിയമനം മാത്രം എന്തി ന് നടത്തുന്നതെന്ന് വിശദീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിടുക്ക ത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നത് എന്തിനെന്ന് പറയേണ്ടതും സര്‍വകലാശാലയാണ്,താനല്ല. പ്രത്യേക പോസ്റ്റ് രൂപീകരിച്ചെന്നതരത്തിലുള്ള ആരോപണത്തിന് മറുപടി പറയേണ്ടത് സര്‍വകലാശാലയാണെന്നും സഹല പറഞ്ഞു.

ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നത്. കുസാറ്റ് അടക്കമുള്ള മറ്റ് സര്‍വകലാശാലകളില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ മാത്രമേ ഇന്റര്‍വ്യൂവിന് ക്ഷണിക്കാറുള്ളൂ എന്നിരിക്കേ, കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് വേണ്ടി മാത്രം 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.

നേരത്തേ കണ്ണൂര്‍ സര്‍വകലാശാലയിലെ പെഡഗോഗിക്കല്‍ സയന്‍സസിലെ എംഎഡ് വിഭാഗ ത്തില്‍ ഡോ. സഹലയെ കരാറടിസ്ഥാനത്തില്‍ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂര്‍ സര്‍വകലാ ശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാറടിസ്ഥാനത്തില്‍ നിയമിച്ചതെന്ന് കണ്ടെത്തി യതിനെത്തുടര്‍ന്നാ യിരുന്നു ഉത്തരവ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.