Editorial

നിയമനങ്ങള്‍ക്കു പിന്നിലെ ഒളിച്ചുകടത്തുകള്‍

കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്‌ ഉയര്‍ന്ന നിലവാരമുള്ള മനുഷ്യ വിഭവ ശേഷിയാണ്‌. നിര്‍ഭാഗ്യവശാല്‍ ഈ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള തൊഴില്‍ അവസരങ്ങള്‍ കേരളത്തിലില്ല. സ്വകാര്യ മേഖലയെ അത്തരത്തില്‍ വളരാന്‍ കേരളത്തിന്റെ ഏറെക്കുറെ നിഷേധാത്മക സ്വഭാവമുള്ള വികസന സംസ്‌കാരം അനുവദിച്ചിട്ടില്ല. വിദേശത്തേക്ക്‌ നമ്മുടെ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യപ്പെടുന്നത്‌ അതുകൊണ്ടുകൂടിയാണ്‌. കേരളത്തില്‍ തുടരുന്നവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളെയാണ്‌ ഇപ്പോഴും ഏറ്റവും സുരക്ഷിതമായി കാണുന്നത്‌. പൊതു മേഖലയിലോ അനുബന്ധിത മേഖലയിലോയുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ പോലും അവര്‍ക്ക്‌ മൂല്യവത്താണ്‌.

സ്വര്‍ണ കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ പിന്‍വാതില്‍ നിയമനം ഈ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ ഏറെ ഗൗരവമുള്ളതാണ്‌. കണ്‍സള്‍ട്ടന്‍സിയാണ്‌ നിയമനം നടത്തിയതെങ്കിലും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുന്നത്‌ സര്‍ക്കാരാണ്‌.അല്ലെങ്കിൽ കൺസൾട്ടൻസിക്ക് സർക്കാർ നൽകിയ പണമാണ്. പത്താം ക്ലാസ്‌ പോലും പാസായിട്ടില്ലെന്ന്‌ സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്ന ആരോപണ വിധേയ, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി ജോലി നേടിയെടുത്ത പ്രവൃത്തി ഈ നാട്ടിലെ യോഗ്യരായ അനേകം വരുന്ന തൊഴില്‍ അന്വേഷകരോടുള്ള അധിക്ഷേപം കൂടിയാണ്‌. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയോ തൊഴില്‍ അപേക്ഷകയുടെ പശ്ചാത്തലമോ അന്വേഷിക്കാതെയാണ്‌ ഒരു ഉന്നത സ്ഥാനത്ത്‌ ഇത്തരമൊരു നിയമനം നടന്നത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും വേണ്ടി നടക്കുന്ന താല്‍ക്കാലിക നിയമനങ്ങളുടെ പിന്നാമ്പുറങ്ങളിലെ അവിശുദ്ധ ഏര്‍പ്പാടുകളുടെ ഒരു ഏകദേശ ചിത്രമാണ്‌ നമുക്ക്‌ ഇതിലൂടെ ലഭിക്കുന്നത്‌.

അയോഗ്യരുടെ നിയമനം എന്നത്‌ സ്വര്‍ണ കടത്ത്‌ വിവാദത്തിന്റെ മഞ്ഞളിപ്പിനു മുന്നില്‍ നിസ്സാരവല്‍ക്കരിക്കപ്പെടേണ്ട വിഷയമല്ല. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവെച്ച്‌ കുറച്ചുകാലം മാറിനില്‍ക്കേണ്ടി വന്നത്‌ നിയമനത്തിലെ ക്രമക്കേടിന്റെ പേരിലായിരുന്നുവെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

കരാര്‍ നിയമനത്തിന്റെ പേരില്‍ ആവശ്യമായ യോഗ്യതകളില്ലാത്തവര്‍ ഉള്‍പ്പെടെയുള്ള സ്വന്തക്കാരെ ജോലിക്ക്‌ കയറ്റുന്ന ഏര്‍പ്പാട്‌ ഏറെ കാലമായി നിലനില്‍ക്കുന്നതാണ്‌. പിഎസ്‌സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി പലപ്പോഴും നീട്ടിനല്‍കാതിരിക്കുന്നത്‌ ഇത്തരം വഴിവിട്ട നിയമനങ്ങള്‍ക്കു വേണ്ടിയാണെന്ന ആരോപണം ശക്തമാണ്‌.

ഓരോ കാലത്തും ഭരിക്കുന്ന സർക്കാരുകൾക്ക് നിയമനം നടത്താൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മറ്റികൾ, മന്ത്രി ആപ്പീസുകൾ എങ്ങിനെ പോകുന്നു. എന്തിനേറെ aസ്വന്തമായി പേര് എഴുതി ഒപ്പിടാൻ പോലും അറിയാത്തവർ മന്ത്രി ആപ്പീസുകളിൽ വലിയ കസേരയിൽ ഇരുന്നു പണിയെടുക്കാതെ ശമ്പളം പറ്റുന്നു ‘കഥകളിലെ വില്ലന്മാർ കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തെ ഒരു പ്രധാന ഘടകകക്ഷിയുടെ വേണ്ടപ്പെട്ടവരായിരുന്നു.

കേന്ദ്രത്തിലും പ്രധാനമുള്ള പല വകുപ്പുകളിലും സംഘപരിവാര ബന്ധമുള്ളവരെക്കൊണ്ട് നിറച്ചിരിക്കുകയാണ് എന്നാണ് ദില്ലിയിലെ വാർത്തകൾ

പിഎസ്‌സി ബോര്‍ഡില്‍ പ്ലസ്‌ ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള `വിദഗ്‌ധര്‍’ പോലും കയറിപറ്റുന്ന നാടാണ്‌ നമ്മുടേത്‌. ഭരണത്തിലിരിക്കുന്നവരോടുള്ള വിധേയത്വം മാത്രമാണ്‌ അത്തരക്കാരുടെ യോഗ്യത. നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതത്തെ `സ്വാഭാവികമായി’ മാത്രമേ അതിന്‌ ഒരുമ്പെടുന്നവര്‍ കാണുന്നുള്ളൂ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.