Breaking News

നിയമം കാറ്റിൽപറത്തി ജീവിതം; പ്രവാസികൾ അകപ്പെടുന്ന കുരുക്കുകൾ.

ദമാം : അവരവർ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാതെയുള്ള പ്രവർത്തനങ്ങൾ പ്രവാസികളെ കുരുക്കിലാക്കുന്നത് തുടർക്കഥയാകുന്നു. ഓരോ രാജ്യത്തും ജീവിക്കുമ്പോഴുള്ള നിയമങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുമ്പോൾ കുരുക്കിലാകുന്ന പ്രവാസികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഈ ഗണത്തിലെ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ദമാമിൽനിന്ന് അഞ്ചു മലയാളികളെ നാടു കടത്തിയ സംഭവം.  
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ദമാമിൽ നബിദിന ചടങ്ങ് നടത്തിയവരെ സൗദി പൊലീസ് പിടികൂടി നാടുകടത്തുകയായിരുന്നു. പരിപാടി സംഘടിപ്പിച്ച നാലു പേരും സൗകര്യം ചെയ്തുകൊടുത്ത ഒരാളുമാണ് നടപടി നേരിട്ടത്. അഞ്ചു പേരെ ജാമ്യത്തിൽ പുറത്തിറക്കാൻ നിരവധി സംഘടനകൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 
സൗദി അറേബ്യയിൽ പൊതുപരിപാടികൾ നടത്താൻ സർക്കാറിൽനിന്ന് മുൻകൂർ അനുമതി വാങ്ങൽ നിർബന്ധമാണ്. എന്നാൽ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. നിയമനടപടി നേരിടേണ്ടി വന്നാൽ അതിന് നൽകേണ്ട വില വളരെ വലുതായിരിക്കുമെന്ന് വിവിധ സന്നദ്ധ പ്രവർത്തകർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉംറ സർവീസ് നടത്തുന്ന സംഘത്തിലെ ചിലരും പൊലീസ് നടപടി നേരിടുന്നതായാണ് വിവരം. 
അനുമതിയില്ലാതെ മക്കയിലേക്ക് സ്വകാര്യബസുകളിൽ ഉംറ തീർഥാടനം നടത്തുന്നവരാണ് നടപടി നേരിടുന്നത്.  ഇത്തരം സർവീസ് നടത്തുന്നതിന് സൗദി സർക്കാർ ചില ഏജൻസികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ചില മലയാളി സംഘങ്ങൾ നടത്തുന്ന സർവീസിന് അനുമതിയില്ല. ദമാമിൽനിന്ന് മക്കയിലേക്ക് പുറപ്പെടുകയായിരുന്ന ഉംറ സംഘത്തെ പോലീസ് പിടികൂടുകയും യാത്രക്കാരെ തിരിച്ചയച്ച് സംഘാടകരെ നിയമനടപടിക്ക് വിധേയമാക്കുകയുമായിരുന്നു. 
അതിനിടെ സൗദിയിൽ സമൂഹമാധ്യമങ്ങൾ വഴി അനുമതിയില്ലാതെ പരസ്യ ക്യാംപയിൻ നടത്തുന്നതും കർശനമായ നിയമനടപടികൾക്ക് കാരണമാകുമെന്ന് സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ എന്ന നിലയിൽ പരസ്യ ക്യാംപെയ്ൻ നടത്തുന്നവർ സർക്കാരിൽനിന്ന് അനുമതി വാങ്ങൽ നിർബന്ധമാണ്. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയിൽനിന്നാണ് ഇൻഫ്ലുവൻസർ ലൈസൻസിന് അനുമതി വാങ്ങേണ്ടത്. 15000 റിയാലാണ് ഇൻഫ്ലുവൻസർ ലൈസൻസ് ഫീ. ലൈസൻസ് കരസ്ഥമാക്കാതെ ക്യാംപെയ്നുകളിൽ പങ്കെടുത്താൽ നടപടി നേരിടേണ്ടി വരും. സൗദിയിൽ സജീവമായ ടിക് ടോക്കുകളിൽ നിരവധി പേർ മലയാളികൾ താരങ്ങളാണ്. സർക്കാർ അനുമതി വാങ്ങി ഇവർക്ക് ക്യാംപെയ്ൻ നടത്താവുന്നതാണ്. 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.