Breaking News

നിയമം കടുത്തു; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.

അബുദാബി : നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്.  ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. 
അൽഐനിൽ ഒരു കോഴി ഫാമും ഷഹാമയിലും മുസഫ ഷാബി-9ലും ഗ്രോസറിയും അടച്ചുപൂട്ടി.അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിനു ദോഷം വരുത്തുന്ന നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം നീക്കുന്നതുവരെ വിലക്ക് തുടരും.
ശുചിത്വമില്ലായ്മ, ഭക്ഷ്യോൽപന്നങ്ങൾ വേർതിരിച്ച് കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാതിരിക്കുക, ഭക്ഷ്യയോഗ്യമായ വസ്തുക്കൾ മൂടിവയ്ക്കാതെ സൂക്ഷിക്കുക, കീടങ്ങളുടെയും പ്രാണികളുടെയും സാന്നിധ്യം, വിശദാംശങ്ങൾ ഇല്ലാതെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലാണ് നടപടി . ഭക്ഷ്യോൽപന്ന നിർമാണ, വിതരണ, സംഭരണകേന്ദ്രങ്ങളിൽ ഇത്തരം നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 നമ്പറിൽ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.