Breaking News

നിമിഷ പ്രിയയുടെ മോചനത്തിന് കഴിയാവുന്ന സഹായം ചെയ്യും, പ്രാര്‍ത്ഥിക്കുക-യൂസഫലി

മക്കയില്‍ റമദാനിലെ 27 ാം നാളിന്റെ പുണ്യം നുകരാനായി എത്തിയ യൂസഫലി താന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.

 

ജിദ്ദ  : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയ്ക്ക് വേണ്ടി കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലൂ ഗ്രൂപ്പ് ചെയര്‍മാനുമായ
എംഎ യൂസഫലി .

നിമിഷ പ്രിയയെ മോചിപ്പിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഇതിനായുള്ളശ്രമങ്ങള്‍ താനും നടത്തി വരികയായണ്.

ഈ റമദാന്‍ കാലത്ത് സകലരും ഇതിനായി പ്രാര്‍ത്ഥിക്കണം. ശ്രമം വിജയിക്കാനായി താനും പ്രാര്‍ത്ഥിക്കുമെന്നും എം എ യൂസഫലി പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി (ദയാ ധനം ) നല്‍കുന്നതിന് പലരും മുന്നോട്ട് വന്നിട്ടുണ്ട്. വന്‍ തുകയാണ് യെമനി പൗരന്റെ കുടുംബം ചോദിക്കുന്നത്. ഇത്രയും വലിയ തുക നല്‍കാന്‍ നിമിഷ പ്രിയയുടെ കുടുംബത്തിന് കഴിയില്ല. ഇതിനെ തുടര്‍ന്നാണ് യെമനി പൗരന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്താന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം യെമനില്‍ എത്തിയിട്ടുള്ളത്.

യെമനിലെ രാഷ്ട്രീയ സംഘര്‍ഷം മൂലം അവിടെ ചെന്നെത്തുന്നതിനും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ആഭ്യന്തര യുദ്ധം മൂലം സുരക്ഷാ പ്രശ്‌നങ്ങളും ഉള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം യെമനില്‍ പോയത്.

കൊല്ലപ്പെട്ട യെമനി പൗരന്റെ ബന്ധുക്കള്‍ മാപ്പു നല്‍കുകയും നിമിഷ പ്രിയയ്ക്കു വേണ്ടി അവര്‍ക്ക് ബ്ലഡ് മണി നല്‍കുകയും ചെയ്താല്‍ മോചനം സാദ്ധ്യമാകുക.

നയതന്ത്ര തലത്തില്‍ നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം യെമനി പൗരന്റെ ബന്ധുക്കളുമായി സംസാരിക്കാനായി യെമനില്‍ എത്തിയിരുന്നു.

യെമനില്‍ നഴ്‌സായിരുന്ന നിമിഷ പ്രിയ 2017 ജൂലൈ 25 ന് തന്റെ സ്‌പോണ്‍സറായ യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദിയെ അധിക മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയും പിന്നീട് ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്.

എന്നാല്‍, സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ പണം തന്ന് സഹായിച്ച ഇയാള്‍ പിന്നീട് തന്നെ ബന്ദിയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി മയക്കാനുള്ള മരുന്ന് കുത്തിവെച്ചുവെന്നും എന്നാല്‍,അധിക ഡോസായിപ്പോയതിനാല്‍ ഇയാള്‍ മരിച്ചുവെന്നും പിന്നീട്, പുറത്താരും അറിയാതിരിക്കാന്‍ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചുവെന്നും എന്നാല്‍, പിന്നീട് ഇത് മറ്റുള്ളവര്‍ കണ്ടെത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരുകായാണെങ്കിലും ഇതുവരെ വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും തന്നെയായിട്ടില്ല..

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.