മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ് ചെയ്‌തു. നിഫ്‌റ്റിക്ക് 10,800ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു.
സെന്‍സെക്‌സില്‍ 99.36 പോയിന്റ് നേട്ടമാണ് ഇന്നുണ്ടായത്. നിഫ്‌റ്റി 34.70 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ് 36693.69 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തില്‍ 37,024.20 പോയിന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 10,802ല്‍ ക്ലോസ് ചെയ്‌തു. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,894.05 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 10,800ല്‍ നിഫ്‌റ്റിക്ക് സമ്മര്‍ദമുണ്ട്. ഈ സമ്മര്‍ദ നിലവാരം ശക്തമായി തുടരുകയാണ്. ഈ നിലവാരത്തിന് താഴേക്കും മുകളിലേക്കുമായി ചാഞ്ചാടുകയാണ് നിഫ്‌റ്റി.
ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടെക് മഹീന്ദ്ര അഞ്ച് ശതമാനത്തിലേറെ ഉയര്‍ന്നു. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 34 ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.
തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരിക്കുന്ന റിലയന്‍സ് ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി. 1947.70 രൂപ വരെ ഇന്ന് റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. 23 ശതമാനമാണ് ഈ ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ നല്‍കിയ നേട്ടം.
പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്‌റ്റിയില്‍ കൂടുതല്‍ നഷ്‌ടം നേരിട്ട ഓഹരികള്‍.
ഓട്ടോ ഓഹരികളും മെറ്റല്‍ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. അതേ സമയം ബാങ്കിംഗ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.