മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് ഇന്ന് 35,000 പോയിന്റിന് മുകളിലും നിഫ്‌റ്റി 10,450ന് മുകളിലുമായി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 519 പോയിന്റും നിഫ്‌റ്റി 159 പോയിന്റുമാണ് ഉയര്‍ന്നത്.
വ്യാപാരത്തിനിടെ 35,482.16 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് 35430.43ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 10,471.00 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 10,484.70 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.
ബജാജ് ഫിനാന്‍സ്, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഹിന്‍ഡാല്‍കോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിനാന്‍സ് 9 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഹിന്‍ഡാല്‍കോ എന്നീ നിഫ്‌റ്റി ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 4 ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്‌ടം നേരിട്ടത്. ബാങ്കിംഗ് ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ബന്ദന്‍ബാങ്ക് 15 ശതമാനം നേട്ടം രേഖപ്പെടുത്തി. യൂണിയന്‍ ബാങ്ക് 10 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, പിഎന്‍ബി എന്നിവ 4 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.