ഓഹരി വിപണി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങുന്നതാണ് പോയ വാരം കണ്ടത്. നിഫ്‌റ്റി 10,553 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ഈ നിലവാരത്തില്‍ ശക്തമായ സമ്മര്‍ദമാണുള്ളത്. 10,500 നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമാവുകയാണ് ചെയ്‌തത്.
പോയ വാരം ബാങ്കിംഗ് ഓഹരികള്‍ ശക്തമായ ചാഞ്ചാട്ടമാണ് നേരിട്ടത്. അതേ സമയം ഓട്ടോ, ഐടി മേഖലകള്‍ വിപണിയ്‌ക്ക് തുണയേകി.
കാളകളും കരടികളും തമ്മിലുള്ള പോര് എന്നതിനേക്കാള്‍ ധനലഭ്യതയും സമ്പദ്‌വ്യവസ്ഥ നേരിടുന്ന ദൗര്‍ബല്യങ്ങളും മുഖാമുഖം നില്‍ക്കുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. കാളകള്‍ വിപണിയെ മുകളിലേക്ക് നയിക്കുമ്പോള്‍ ആഗോള സൂചനകളെ മുന്‍നിര്‍ത്തി ലാഭമെടുപ്പ് ദൃശ്യമാവുകയാണ് ചെയ്യുന്നത്. ഈയിടെയായി യുഎസ് വിപണിയുടെ ഗതി പിന്തുടരുകയാണ് ഇന്ത്യന്‍ വിപണി ചെയ്യുന്നത്. യുഎസിലെ കോവിഡ് രോഗ ബാധിതരുടെ എണ്ണവും മരണവും ക്രമാതീതമായി വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്.
മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ആഭ്യന്തര വിപണിയെ തുണക്കുന്ന ഒരു അനുകൂല ഘടകം. മികച്ച മഴ ലഭിക്കുന്നത് കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നതിനും വഴിവെക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഇതിനകം ശുഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ ഡിമാന്റ് മെച്ചപ്പെട്ടു. അതേ സമയം ആഗോള തലത്തില്‍ കോവിഡ് ഭീതി അയവില്ലാതെ തുടരുന്നതും രാജ്യത്തിന് അകത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നതും പ്രതികൂല ഘടകമാണ്.
നിഫ്‌റ്റിക്ക് 10,550 പോയിന്റില്‍ ശക്തമായ സമ്മര്‍ദമുണ്ട്. കഴിഞ്ഞ വാരം കാളകള്‍ 10,550 പോയിന്റില്‍ വിപണിയെ എത്തിച്ചെങ്കിലും ആഗോള തലത്തിലെ വില്‍പ്പന സമ്മര്‍ദം മൂലം ഈ നിലവാരം ഭേദിക്കാന്‍ സാധിച്ചില്ല.
നിഫ്‌റ്റി 9500നും 10,550നും ഇടയിലുള്ള റേഞ്ചില്‍ വരുന്ന വാരവും നീങ്ങാനാണ് സാധ്യത. ലിക്വിഡിറ്റി മൂലം കുതിക്കുന്നതിനേക്കാള്‍ ഈ നിലവാരത്തില്‍ നിലയുറപ്പിക്കുന്നതാണ് വിപണിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരം. ലിക്വിഡിറ്റി ശക്തമായതിനാല്‍ അടിസ്ഥാന ഘടകങ്ങളെ വിപണി കണക്കിലെടുക്കാന്‍ അല്‍പ്പം കൂടി സമയമെടുക്കും. നിഫ്‌റ്റി ധനലഭ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ കുതിച്ചുകയറ്റം തുടര്‍ന്നാല്‍ ഏതെങ്കിലും പ്രതികൂല വാര്‍ത്ത ശക്തമായ ഇടിവിന് കാരണമായേക്കാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.