Kerala

നിപ ബാധിച്ച കുട്ടിക്ക് ചികിത്സാ വിജയം; ആസ്റ്റര്‍ മിംസ് സന്ദര്‍ശിച്ച് ജപ്പാന്‍ മെഡിക്കല്‍ സംഘം

നിപ മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേക്ക് മടക്കികൊ ണ്ടു വരാന്‍ മിംസിന് കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചികിത്സ മികവുകള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജപ്പാന്‍ സംഘത്തിന്റെ സന്ദര്‍ശനം

കോഴിക്കോട് : നിപ പ്രതിരോധത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ മാതൃക പ്ര വര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അം ഗീകാരം. മിംസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ജപ്പാന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം ആസ്റ്റര്‍ മിംസില്‍ സന്ദര്‍ശനം നടത്തി. നിപ മൂ ര്‍ച്ഛിച്ച് വെ ന്റിലേറ്ററില്‍ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേ ക്ക് മടക്കികൊണ്ടു വരാന്‍ മിംസിന് കഴിഞ്ഞിരുന്നു. ഇത്തരത്തിലു ള്ള ചികിത്സ മികവുകള്‍ പഠിക്കുക എന്ന ലക്ഷ്യ ത്തോടെയായിരുന്നു ജപ്പാന്‍ സംഘത്തിന്റെ സ ന്ദര്‍ശ നം.

ജപ്പാനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിസിനിലെ (എന്‍. സി.ജി.എം) മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. എന്‍. സി.ജി.എമ്മിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഔട്ട്‌ബ്രേക്ക് ഇന്റലിജന്‍സ്, കപ്പാസിറ്റി ബി ല്‍ഡിങ് ആന്‍ഡ് ഡിപ്ലോയ്‌മെന്റ് കോഡിനേഷന്‍ സെന്റര്‍ (ജി. ഐ. സി) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. യുകിമാസ മറ്റ്‌സുസാവയുടെ നേതൃത്വത്തിലായിരുന്നു ആറംഗ സംഘം എത്തിയത്. എ ന്‍.സി.ജി.എമ്മിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ഡെപ്യൂട്ടി ചീഫ് മെഡി ക്കല്‍ ഡയറക്ടര്‍ ഡോ.ഷിനിചിറോ മോറിയോക്ക, ഡോ.യുതാരോ അകിയാമ, നാഷണല്‍ ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ വെറ്ററിനറി സയന്‍സ് വിഭാഗം മുഖ്യ ഗവേഷക നായ ഡോ. യോഷിഹിരോ കാക്കു, സെന്റര്‍ ഫോര്‍ ഫീല്‍ഡ് എപ്പിഡെമിക് ഇന്റലിജന്‍സ് റിസ ര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ ഡെവലപ്മെന്റിലെ ഗവേഷകനായ ഡോ. ചിയാക്കി ഇകെന്യൂ എ ന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍.

സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപയെ ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രതി രോധ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു കോഴിക്കോട് ആസ്റ്റര്‍ മിംസ് ആ ശുപത്രി വരുതിയി ലാക്കിയത്. രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേക്ക് തി രികെയെത്തിച്ചത് ലോകചരിത്രത്തില്‍ തന്നെ ആദ്യ സംഭവ മായിരുന്നു. ഇതു സംബന്ധിച്ച് അ ന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ജപ്പാനിലെ ആരോഗ്യ വകുപ്പ് മേധാവികള്‍ ഇന്ത്യയിലെ ജപ്പാന്‍ എംബസി വഴി വിവരങ്ങള്‍ ശേഖരിക്കുകയും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുമായി ആശയവിനിമയം ന ടത്താന്‍ ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ.എ.എസ് അനൂപ് കുമാറിനെ സമീപിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ എത്തിയ ജപ്പാന്‍ സംഘം ആശുപത്രിയില്‍ ലഭ്യമാ ക്കിയിരിക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഐ സി യൂ സംവിധാനങ്ങള്‍ സന്ദര്‍ശി ച്ചു. തുടര്‍ന്ന് നിപ രോഗബാധിതരുടെയും സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരുടെയും പരിശോ ധന ഫലങ്ങളും ചികിത്സാരീതികളും പരിശോധിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍, പരിശോധനക്കായി സാ മ്പിളുകള്‍ എടുക്കുന്നതിന്റെയും അവ ലബോറട്ടറിയിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രവര്‍ ത്തനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളും രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ശുശ്രൂഷിക്കുന്നതിന്റെ രീതികള്‍ തുട ങ്ങിയവയും എമര്‍ജന്‍സി റൂം,ഐസൊലേഷന്‍ റൂം എന്നിങ്ങനെ ആശുപത്രിയില്‍ സജ്ജീ കരിക്കേണ്ട സൗക ര്യങ്ങള്‍, രോഗമുക്തി നേടിയവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാനദ ണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും മിംസിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി.

ഭാവിയില്‍ ഇത് പോലെയുള്ള മാരകമായ രോഗങ്ങള്‍ ഉണ്ടായാല്‍ പരസപരം സഹകരിക്കേണ്ട തിന്റെ ആവശ്യകതയെ പറ്റി ജപ്പാനില്‍ പ്രതിനിധി സംഘം ചര്‍ച്ച ചെയ്തതാ യി ഡോ.അനൂപ് കു മാര്‍ പറഞ്ഞു. ഹോസ്പിറ്റല്‍ സി എം എസ് ഡോ.എബ്രഹാം മാമ്മന്‍, പീഡിയാട്രിക്‌സ് വിഭാഗം ത ലവന്‍ സുരേഷ് കുമാര്‍, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോ.സതീഷ് കുമാര്‍, നെ ഫ്രോളജി വിഭാഗം തലവന്‍ സജിത്ത് നാരായണന്‍, പള്‍മനോളജി വിഭാഗം ക്ലസ്റ്റര്‍ ഡയറക്ടര്‍ ഡോ. മധു കെ, സീനിയര്‍ കണ്‍ സള്‍ട്ടന്റ് ഡോ.സിജിത്ത്, മോളിക്കുലാര്‍ ലാബ് മേധാവി ഡോ.വി പിന്‍ വിശ്വനാഥ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. മികച്ച രോഗപ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്ക് മിംസിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രതിനിധി സംഘം ജപ്പാനിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിനായി ക്ഷണിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.