ഇന്ന് രാവിലെ ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച നിദ ഫാത്തിമയുടെ മൃത ദേഹം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പല പ്പുഴ എം.എല്‍.എ എച്ച്.സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി
കൊച്ചി: ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനു പോയി നാഗ്പൂരില്‍ മരിച്ച നിദ ഫാത്തി മയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ ഏഴ് മണി യോടെ നെടുമ്പാശ്ശേരി വിമാനത്താവള ത്തിലെത്തിച്ച മൃതദേഹം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എം. എല്‍.എ എച്ച്.സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
നിദയുടെ പിതാവ് ഷിഹാബുദ്ദീന്‍ വിമാനത്തില്‍ അനുഗമിച്ചിരുന്നു. ആലപ്പുഴയിലെത്തിച്ച മൃതദേഹം ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. ഇതിനു മുമ്പായി 11 മ ണിക്ക് നീര്‍ക്കുന്നം ഗവ.സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊതുദര്‍ശനം.
ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ താരങ്ങള്‍ക്ക് നാഗ്പൂരില്‍ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. കേരള സൈക്കി ള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നിദയുടെ ജീവനെടുത്ത ത്. സൈക്കിള്‍പോളോ ഫെഡറേ ഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിള്‍ ഫോളോ അസോ സിയേഷന്‍ ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.