സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയല ക്ഷ്യ ഹര്‍ജിക്ക് ഹൈക്കോടതി അനുമതി. കോടതി ഉത്തരവോടെ എത്തിയിട്ടും നിദ ഫാ ത്തിമക്ക് വെള്ളവും ഭക്ഷണവും സംഘാടകര്‍ നല്‍കിയില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൊച്ചി: സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹര്‍ ജിക്ക് ഹൈക്കോടതി അനുമതി. കോടതി ഉത്തരവോടെ എത്തിയി ട്ടും നിദ ഫാത്തിമക്ക് വെള്ളവും ഭക്ഷ ണവും സംഘാടകര്‍ നല്‍കിയില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണ മെന്നും അവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി അരുണ്‍ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നല്‍കിയത്. ഇന്ന് തന്നെ കോ ടതി ഹരജി പരിഗണിക്കും. നിദയുടെ മരണത്തില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ കോട തിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയാണ് ഹരജി നല്‍കുക. നിദഫാ ത്തിമയുടെ മരണത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. എ.എം. ആരിഫ് എം.പിയാണ് നോട്ടിസ് നല്‍കിയത്.
അതേസമയം നിദ ഫാത്തിമയുടെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരു. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ അമ്പലപ്പുഴ കക്ക ഴം സ്വദേശിനി നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരിച്ചത്. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയാ യിരുന്നു മരണം.
നാഷനല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷ ന്റെ ടീം അംഗമായിരുന്നു നിദ.
സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്തിമ ഉള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാല്‍, ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്ന് ആരോപണമുണ്ട്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തര വെന്നും മറ്റു സൗകര്യങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നും പറയുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.