Kerala

നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് ആര്‍ഷോ ; എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി

ആരോപണമുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈമാറി. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ പരി ശോധിച്ചു. നിഖിലിന്റെ കലിംഗയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഓരോ സെമസ്റ്ററിലെ മാര്‍ ക്ലിസ്റ്റും പരിശോധിച്ച് യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടു.

തിരുവനന്തപുരം: കായംകുളത്തെ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആ ര്‍ഷോ. കായംകുളം കോളജിലെ ഡിഗ്രി കോഴ്സ് റദ്ദാക്കിയിരുന്നുവെന്നും എം.കോം പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നും ആര്‍ഷോ മാധ്യമങ്ങ ളോട് പറഞ്ഞു. ആരോപണ മുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈ മാറി. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ പരിശോധിച്ചു. സര്‍ട്ടിഫിക്ക റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആര്‍ഷോ വ്യക്തമാക്കി.

നിഖിലിന്റെ കലിംഗയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഓരോ സെമസ്റ്ററിലെ മാര്‍ക്ലിസ്റ്റും പരിശോധിച്ച് യഥാര്‍ഥ മാണെന്നു ബോധ്യപ്പെട്ടു. എംകോമിനു ചേരാന്‍ കേരള സര്‍വ ക ലാശാലയില്‍ ഇക്വലന്‍സി വേണം. അ തു  പരിശോധിച്ചു യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടു. . എന്നാല്‍ ഇയാള്‍ അവിടെ പഠിച്ചതിന്റെ ഹാജര്‍ രേഖകളില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലെ സര്‍വകലാശാലയാണ് കലിംഗ. അവിടെ ഹാജര്‍ നിര്‍ബന്ധമല്ലാതെ പരീക്ഷ എഴുതാനാകുമോ എന്നതു പരിശോധിക്കണം.കേരളത്തിനുപുറത്ത് ബിജെ പിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമില്ലാതെ പരീക്ഷയെഴുതാന്‍ സാ ഹചര്യമൊരുക്കുന്ന സര്‍വകലാശാലകള്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്. കലിംഗ അങ്ങനെയാണോയെന്ന് അറിയില്ല. അതു പരിശോധിക്കണം.- ആര്‍ഷോ പറഞ്ഞു.

2017 20 കാലഘട്ടത്തിലെ ബി.കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍ 2021ല്‍ ഇതേ കോളജില്‍ ഇ യാള്‍ എം.കോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. കേരള യൂണിവേഴ്സിറ്റിയിലെ കോഴ്സ് റദ്ദാക്കിയാണ് നിഖില്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നിട്ടുള്ളതെന്ന് ആര്‍ഷോ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.