Breaking News

‘നിഖിലിന്റെ എംകോം പ്രവേശനത്തിന് ഇടപെട്ടത് പാര്‍ട്ടിനേതാവ്; പേര് വെളിപ്പെടുത്താനാവില്ല’; കോളേജ് മാനേജര്‍

നേതാവിന്റെ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇ പ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അ ടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ലെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു

ആലപ്പുഴ : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് എം കോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് നിഖിലിനായി ശിപാര്‍ശ ചെയ്തതെന്നും രാഷ്ട്രീയ ഭാവി നഷ്ടമാകുമെന്നുള്ളതിനാല്‍ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറ ഞ്ഞു.

സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു പറയാമെന്നും സര്‍ ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പറയേണ്ടത് സര്‍വകലാശാലയാ ണെന്നും കോളജ് മാനേജര്‍ വ്യക്തമാക്കി. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പൊലീസില്‍ പരാതി നല്‍കിയാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ന്‍ഡിക്കേറ്റംഗമായ ആലപ്പുഴയിലെ സിപിഎം നേതാവാണ് നിഖിലിന് പ്രവേശനം നല്‍കാന്‍ കോളേജില്‍ ശുപാര്‍ശ ചെയ്തതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ എച്ച് ബാബുരാജിനെതിരെയാ ണ് കെ എസ്‌യുവിന്റെ ആരോപണം.

അതേസമയം, വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്നായിരുന്നു സിപിഎം കായംകുളം എരിയാ സെക്രട്ടറിയുടെ പ്രതികരണം. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിഷയത്തില്‍ എംകോം വിദ്യാര്‍ഥി നിഖില്‍ തോമസിനെ കോളജ് സസ്പെന്‍ഡ് ചെയ്തിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.