Breaking News

നിക്ഷേപ സാധ്യതകളുമായി വിയറ്റ്നാം മുതൽ ഓസ്ട്രേലിയ വരെ; ശ്രദ്ധനേടി ഇൻവെസ്റ്റ് കേരളയിലെ പ്രദർശനം

കൊച്ചി : അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമ വ്യവസായം തുടങ്ങി വിവിധ നിക്ഷേപ മേഖലകളിൽ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം. വിയറ്റ്നാം, ജർമനി, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്സന്ദർശകരെ പരമ്പരാഗത രീതിയിൽ ചായ നൽകി സ്വീകരിക്കുന്ന വിയറ്റ്നാം പവിലിയനിൽ ടിറങ് എന്ന മുളകൊണ്ടുള്ള സംഗീതോപകരണത്തിന്റെ പ്രദർശനം, ടി ഡാൻ ട്രാൻഹ്, ഡാൻ ബാവു തുടങ്ങിയ വീണകൾ എന്നിവ കാഴ്ചക്കാരെ ആകർഷിക്കുന്നു.കേരളത്തിലെ വിവിധ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ സംരംഭകരുടെ നൂറോളം സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമായുള്ള പ്രദർശനത്തിലുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.