Breaking News

നിക്ഷേപ സഹകരണത്തിന് തുടക്കമിട്ട് ഫൗണ്ടേഴ്സ് റിട്രീറ്റ്.

അബുദാബി : ഇന്ത്യാ-യുഎഇ സ്റ്റാർട്ടപ്പ് ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പ്രഥമ ഫൗണ്ടേഴ്സ് റിട്രീറ്റ് യുഎഇയിൽ സമാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ രാജ്യാന്തരതലത്തിൽ വികസിപ്പിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഫൗണ്ടേഴ്സ് റിട്രീറ്റിൽ പ്രതിഫലിച്ചത്. 
ഇന്ത്യയിലെ ഗിഫ്റ്റ് സിറ്റിയിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഫണ്ട് പോലെ നൂതന സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും സമ്മേളനം വ്യക്തമാക്കി. ഇന്ത്യൻ പ്രതിഭകളുടെ കഴിവും യുഎഇയുടെ ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയും സമന്വയിക്കുമ്പോൾ മികവോടെ സ്റ്റാർട്ടപ്പ് വളരുമെന്നാണ് വിലയിരുത്തുന്നതെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തിനും നിക്ഷേപത്തിനും അതിരുകൾ ഭേദിക്കാനാകുമെന്നുമാണ് റിട്രീറ്റ് തെളിയിക്കുന്നതെന്ന് ഓഫ് ലൈൻ സ്ഥാപകൻ ഉത്സവ് സൊമാനി പറഞ്ഞു.
നിലവിൽ 2000 കോടി ഡോളർ ഇന്ത്യയിലെ വിവിധ പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് സ്റ്റാർട്ടപ്പ് മേഖലയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സെപ) കീഴിൽ സ്ഥാപിതമായ യുഎഇ–ഇന്ത്യ സ്റ്റാർട്ടപ്പ് ബ്രിജ് പോലുള്ള സംരംഭങ്ങൾ  സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അബ്ദുൽ നാസർ അൽ ഷാലി പറഞ്ഞു. നൂതനാശയങ്ങൾ, നിക്ഷേപം, വളർച്ച എന്നിവ പരിപോഷിപ്പിക്കാനും അത് ഉപകരിക്കും. 
ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ, യുഎഇയിലെ ബിസിനസ് നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ഭാവിയിലെ നിക്ഷേപ സഹകരണത്തിലേക്ക് റിട്രീറ്റ് വിജയത്തുടക്കം സമ്മാനിച്ചത്. ഡൽഹിയിലെ യുഎഇ എംബസി, ഓഫ് ലൈൻ, യുഎഇ-ഇന്ത്യ സെപ കൗൺസിൽ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.