Finance

നിക്ഷേപവും ഇന്‍ഷുറന്‍സും തുടങ്ങാന്‍ വൈകരുത്

കെ.അരവിന്ദ്

15 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനം നേട്ടം കണക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 34.83 ലക്ഷം രൂപയായിരിക്കും. അതേ സമയം സമാന കാലയളവില്‍ 5000 രൂപ വീതം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നേട്ടം കണ ക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 50.45 ലക്ഷം രൂപയായിരിക്കും. ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന പദ്ധതികള്‍ നിക്ഷേപം എത്ര ത്തോളം വളരാന്‍ സഹായകമാകുന്നുവെന്ന് ഈ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാണ്.

സാമ്പത്തിക ആസൂത്രണം ഫലപ്രദമായി ചെയ്യുന്നതില്‍ പല ഘടകങ്ങള്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. നമുക്കിടയില്‍ സമാന പ്രായവും ഒരേ വരുമാനവുമുള്ളവരുടെ സാമ്പത്തിക അടിത്തറ വ്യത്യസ്തമായി കാണുന്നത് അസാധാരണല്ല. സാമ്പത്തിക ആസൂത്രണ രീതിയിലെ വ്യത്യാസം ഈ അന്തരത്തിന് ഒരു പ്രധാന കാരണമാകാം. ഭവനം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഫലപ്രദമായി സാക്ഷാല്‍ക്കരിക്കുന്നതില്‍ സാമ്പത്തിക ആസൂത്രണ രീതികള്‍ വലിയ സ്വാധീനം ചെലുത്തുന്നു.

നിക്ഷേപം ആരംഭിക്കുന്നത് വൈകിപ്പിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പലപ്പോഴും നാം ഓര്‍ക്കാറില്ല. ജീവിത ചെലവുകള്‍ താര തമ്യേന കുറഞ്ഞിരിക്കുന്ന തൊഴില്‍ ജീവിതത്തിന്റെ ആദ്യകാലത്ത് തന്നെ നിക്ഷേപം ആരംഭിക്കാന്‍ സാധിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതില്‍ നിന്ന് കിട്ടുന്ന ഗുണം വളരെ വലുതായിരിക്കും. എന്നാല്‍ പലരും ദീര്‍ഘകാല നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴില്‍ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ വേണ്ടത്ര ബോധവാന്മാരായിരിക്കില്ല.

ജോലി ലഭിച്ചതിനു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ വിനോദോപാധികള്‍ക്കും മറ്റുമായി കൂടുതലായി പണം ചെലവിടുന്നതിനാല്‍ നിക്ഷേപത്തിനുള്ള തുക കണ്ടെത്തുക സാധ്യമല്ലാതെ വരികയാണ് പലരുടെയും കാര്യത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ചെറിയൊരു തുക പോലും നിക്ഷേപി ക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണത്തെ വളര്‍ത്താന്‍ കഴിയും. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപ തുക വര്‍ധിപ്പി ക്കുകയാണ് ചെയ്യേണ്ടത്.

നേരത്തെ നിക്ഷേപം ആരംഭിക്കുന്നതു പോലെ തന്നെ ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതും പ്രധാനമാണ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പോലുള്ള സ്ഥിരനിക്ഷേപ മാര്‍ഗങ്ങളില്‍ പലരും വരുമാനത്തില്‍ നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍ എന്ന നിലയില്‍ നിക്ഷേപി ക്കുന്നുണ്ടാകും. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വയം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. താഴ്ന്ന പ്രായത്തിലാണ് കൂടുതല്‍ റിസ്‌കെടുക്കാന്‍ പറ്റുകയെന്നതിനാല്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യം ജോലി ലഭിച്ചതിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളാണ്. സ്മാര്‍ട്ഫോണിനും വില കൂടിയ ബൈക്കിന്റെ ഇഎംഐയ്ക്കുമായി പണം അമിതമായി ചെലവാക്കുന്നതിന് പകരം അതില്‍ നിന്നും കുറച്ചുതുക സമ്പാദിക്കാനും എസ്ഐപിയിലേക്ക് വകമാറ്റാനും സാധിച്ചാല്‍ അതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലം വളരെ വലുതായിരിക്കും.

നിക്ഷേപത്തിന്റെ ഒരു വിഹിതം ഇത്തരം നിക്ഷേപ മാര്‍ഗങ്ങള്‍ക്കായി മാറ്റിവെക്കുമ്പോള്‍ അത് ദീര്‍ഘകാലത്തിനു ശേഷം ലഭിക്കുന്ന റിട്ടേണില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടാകുന്നതിന് സഹായകമാകും. ഉദാഹരണത്തിന് 15 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനം നേട്ടം കണക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 34.83 ലക്ഷം രൂപയായിരിക്കും. അതേ സമയം സമാന കാലയളവില്‍ 5000 രൂപ വീതം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നേട്ടം കണ ക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 50.45 ലക്ഷം രൂപയായിരിക്കും. ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന പദ്ധതികള്‍ നിക്ഷേപം എത്ര ത്തോളം വളരാന്‍ സഹായകമാകുന്നുവെന്ന് ഈ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാണ്.

ഇന്‍ഷുറന്‍സിനെ നിക്ഷേപമായി കാണുകയും ആവശ്യത്തിനുള്ള ഇന്‍ഷുറന്‍സ് ഇ ല്ലാതിരിക്കുകയും ചെയ്യുന്നത് ഭൂരിഭാഗം പ്ര തിമാസ വരുമാന ക്കാരുടെയും പൊതുസവിശേഷതയാണെന്ന് വേണം പറയാന്‍. ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത് ഇന്‍ഷുറന്‍സ് എന്ന ആവശ്യത്തിനു വേണ്ടി മാത്രമാണ്. അത് നിക്ഷേപവുമായി കൂട്ടിക്കുഴക്കരുത്. മതിയായ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പരിക്ഷകള്‍ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുകയും വേണം.

ഒരാളുടെ വരുമാനവും കടബാധ്യതകളുമെല്ലാം കണക്കിലെടുത്താണ് എത്ര രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് വേണമെന്ന് നിശ്ചയിക്കേണ്ടത്. വരുമാനവും കടബാധ്യതയും കൂടിചേര്‍ന്ന തുകയുടെ 10-15 മടങ്ങ് പരിരക്ഷ ടേം പോളിസികളിലൂടെ ഉറപ്പുവരുത്തണം. കുടുംബത്തിലെ അംഗങ്ങ ളുടെ എണ്ണം, പ്രായം, ചികിത്സാ ചെലവിലെ വര്‍ധന എന്നിവക്ക് അനുസരിച്ച് മതിയായ ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടാകണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.