Breaking News

നികുതി വെട്ടിച്ച് ചൈനയിലേക്ക് മാറ്റി ; വിവോയുടെ 465 കോടി കണ്ടുകെട്ടി

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിവോയ്ക്കും അനുബന്ധ കമ്പികള്‍ക്കു മെതിരെയാണ് ഇഡി നടപടി. വിവോയുടെ 100ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിവോയ്ക്കും അനുബന്ധ കമ്പികള്‍ക്കു മെതിരെയാണ് ഇഡി നടപടി. വിവോ യുടെ 100ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്.

ഇതോടൊപ്പം വിവിധ റെയ്ഡുകളില്‍ നിന്നായി പിടിച്ചെടുത്ത 73 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ കമ്പനി ചൈനയിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തി. കമ്പനി വരുമാനത്തിന്റെ 50 ശതമാനം വിറ്റുവരവാണ് ചൈനയിലേക്ക് കടത്തിയത്.

കഴിഞ്ഞ ദിവസം പണം തട്ടിപ്പു കേസില്‍ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡ യറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 44 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. വി വോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന.

ജമ്മു കശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സാമ്പത്തി ക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ എഫ്ഐആര്‍. ഇതിന് പിന്നാലെയാണ് പണം കണ്ടുകെട്ടിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.